ഡീസല്‍ എന്‍ജിന്‍ നിരോധനം: പ്രത്യാഘാതങ്ങള്‍ ഏറെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ആറ് കോര്‍പറേഷനുകളില്‍ നിരോധിച്ചത് സംസ്ഥാനത്തെ വന്‍ പ്രതിസന്ധിയിലാക്കും.
മലിനീകരണപ്രശ്‌നം മുന്നില്‍ക്കണ്ടാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് വന്നതോടെ ഡീസല്‍ വാഹനങ്ങളുടെ ബുക്കിംഗില്‍ വന്‍ ഇടിവാണ് വന്നത്.

ഡീസല്‍ എന്‍ജിന്‍ നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നോക്കാം.

പ്രമുഖ കാറുകളുടെ വില്‍പന നിലയ്ക്കും

പ്രമുഖ കാറുകളുടെ വില്‍പന നിലയ്ക്കും

2000 സി.സി.യും അതിന് മേലും ശേഷിയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കുന്നതോടെ ഇന്നോവ, ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്.യു.വി., ഫോര്‍ച്യൂണര്‍, ജാഗ്വര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ കാറുകളുടെ വില്‍പന ഇല്ലാതാവും.

സെക്കന്റ് ഹാന്‍ഡ് വിപണി തകരും

സെക്കന്റ് ഹാന്‍ഡ് വിപണി തകരും

കേരളത്തിലെ സെക്കന്റ് ക്ലാസ് വിപണി പൂര്‍ണമായി തകരും.കാല്‍ ലക്ഷത്തോളം ഡീസല്‍ വാഹനങ്ങളാണ് വിവിധ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകളിലായി കിടക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ ഓടാനാവാത്തതിനാല്‍ ഇവയുടെ വില കുത്തനെ ഇടിയും.

ജീവനക്കാര്‍ക്ക് ജോലി പോവും

ജീവനക്കാര്‍ക്ക് ജോലി പോവും

10 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകളടക്കമുള്ള വാഹനങ്ങള്‍ കോര്‍പറേഷന്‍ പരിധിയില്‍ ഓടിക്കാനാകാത്തത് അനേകായിരങ്ങളെ തൊഴില്‍ രഹിതരാക്കും.ഡീസല്‍ വാഹനങ്ങളുടെ ഷോറൂമുകളും പ്രതിസന്ധിയിലാവും.

അനുബന്ധ ജോലികള്‍ക്കും ഇരുട്ടടി

അനുബന്ധ ജോലികള്‍ക്കും ഇരുട്ടടി

തൊഴിലാളികളെ കൂടാതെ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകും.

ധനകാര്യസ്ഥാപനങ്ങള്‍ക്കും പണി

ധനകാര്യസ്ഥാപനങ്ങള്‍ക്കും പണി

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് ലോണ്‍ നല്‍കിയ ധനകാര്യ സ്ഥാപനങ്ങളും തിരിച്ചടി നേരിടും. തിരിച്ചടവ് മുടങ്ങുമ്പോള്‍ വണ്ടി പിടിച്ചെടുത്താലും ലോണ്‍ വസൂലാക്കാനാവാത്ത അവസ്ഥയാകും.

Story first published: Thursday, May 26, 2016, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X