മൈക്രോസോഫ്റ്റ് 1850 പേരെ പിരിച്ചു വിടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് 1850 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചു. മൊബൈല്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാത്ത വിന്‍ഡോസ് ഫോണ്‍ യൂണിറ്റ് പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി.കമ്പനി കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്.

 

ഒരു വര്‍ഷം മുന്‍പ് 18000 പേരെ കമ്പനി താല്‍ക്കാലികമായി പിരിച്ചു വിട്ടിരുന്നു. നോക്കിയ വിന്‍ഡോസ് ഹാന്‍ഡ്സെറ്റ് ഡിവിഷന്‍ ഏറ്റെടുത്ത അവസരത്തിലായിരുന്നു ഇത്. ഫോണ്‍ ഡിവിഷനിലാണ് ഇക്കുറിയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത്. നോക്കിയയില്‍ നിന്നും ഏറ്റെടുത്ത ഫോണ്‍ ബിസിനസിന്റെ മൂല്യത്തില്‍ 7.6 ബില്യണ്‍ ഡോളര്‍ എഴുത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്.

 
മൈക്രോസോഫ്റ്റ് 1850 പേരെ പിരിച്ചു വിടുന്നു

നോക്കിയ ഏറ്റെടുത്തിട്ടും വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞിട്ടില്ല. ആഗോള സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഇവരുടെ വിഹിതം വെറും 3.2 ശതമാനം മാത്രമാണെന്ന് സര്‍വേ പറയുന്നു. മാര്‍ച്ചിലെ കണക്കനുസരിച്ച് മൈക്രാസോഫ്റ്റില്‍ 1,18,000 ജീവനക്കാരുണ്ട്. ഇതില്‍ പകുതിയും അമേരിക്കയിലാണ്.

പേഴ്സണ്‍ കമ്പ്യൂട്ടറുകളുടെ മാര്‍ക്കറ്റില്‍ മേധാവിത്വം തുടരാന്‍ മൈക്രോസോഫ്റ്റിനു കഴിയുന്നുണ്ടെങ്കിലും ഫോണ്‍ മാര്‍ക്കറ്റിലെ വെല്ലുവിളിയാണ് കമ്പനിക്കു തലവേദനയായിരിക്കുന്നത്.

<strong>ഓണ്‍ലൈന്‍ കൊള്ള തടയാന്‍ 7 കാര്യങ്ങള്‍</strong>ഓണ്‍ലൈന്‍ കൊള്ള തടയാന്‍ 7 കാര്യങ്ങള്‍

English summary

Microsoft Layoffs: 1,850 Jobs Cut in Windows Phone Unit

The tech giant has struggled to name a make for itself in the smartphone industry as its Nokia business has failed to keep up with major smartphones since its inception.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X