പേയ്‌മെന്റ് കാഷാണോ കാര്‍ഡോ? ചോദ്യമിനി വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള പതിവ് ചോദ്യമാണിത്. കാര്‍ഡ് വഴി പണം നല്‍കുമ്പോള്‍ ബില്‍ തുകയുടെ മൂന്ന് ശതമാനം അധികം നല്‍കേണ്ടിവരും.അല്ലെങ്കില്‍ അടുത്തുള്ള എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച് നല്‍കണം.

 

ഈ സ്ഥിതിക്ക് മാറ്റം വരാന്‍ പോവുകയാണ്. കടലാസ് പണത്തിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധികമായി ഫീസ് ഈടാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തു.

 

കൂടുതല്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ കാര്‍ഡുള്‍പ്പെടെയുള്ള ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ നടപ്പാക്കുന്നതിന് ഈ നടപടി പ്രോത്സാഹനമാവും.

പേയ്‌മെന്റ് കാഷാണോ കാര്‍ഡോ? ചോദ്യമിനി വേണ്ട

നികുതി ഒഴിവാക്കുന്നതിനായി പണം നല്‍കി സാധനങ്ങള്‍ വാങ്ങുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും തടയുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍.

കാര്‍ഡ് ഉപയോഗം സര്‍വസാധാരണമായ ഈ കാലത്ത് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്,ഇന്ധനം നിറക്കുന്നത്,സിനിമാടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്നിവയിലെ അധികവില ഒഴിവാകുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാവും.

ആദ്യമായാണോ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്ആദ്യമായാണോ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്

English summary

No extra fees for card payments

When we purchase goods and services using credit cards three percentage extra fees of bill amount was added to the total.
Story first published: Tuesday, May 31, 2016, 9:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X