കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി നികുതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വിദേശികള്‍ കുവൈത്തില്‍ നിന്നും പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദിഷ്ട ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അയക്കുന്ന പണം അനുസരിച്ച് രണ്ട് മുതല്‍ അഞ്ച് ശതമാനം നികുതിക്കാണ് നിര്‍ദേശം.മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെ പണം അയക്കാന്‍ ശ്രമിച്ചാല്‍ ആറ് മാസം തടവും 10,000ദിനാര്‍ വരെ പിഴയും ഉണ്ടാകും.

നൂറു ദിനാറില്‍ താഴെ പണം അടയ്ക്കുമ്പോള്‍ രണ്ടു ശതമാനവും നൂറു മുതല്‍ അഞ്ഞൂറു വരെ നാലു ശതമാനവും അഞ്ഞൂറിനു മുകളിലുള്ള തുക അടയ്ക്കുമ്പോള്‍ അഞ്ചു ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം.

കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി നികുതി

വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയ്ക്കുന്ന തുകയ്ക്കു നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ നിയമകാര്യ കമ്മിറ്റി ഉടന്‍ അംഗീകാരം നല്‍കുമെന്നാണ്് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിര്‍ദിഷ്ട ബില്ലിന് സര്‍ക്കാരും പാര്‍ലമെന്റും പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെ ഈടാക്കുന്ന നികുതി രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് നേരിട്ടെത്തും. ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കും നികുതി ഈടാക്കുക.പുതിയ നിയമം കുവൈറ്റ് മലയാളികള്‍ക്കെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിക്കും.നാട്ടിലേക്കയക്കുന്ന പണത്തിന് ഇനി നികുതി നല്‍കേണ്ടി വരും.

 പേയ്‌മെന്റ് കാഷാണോ കാര്‍ഡോ? ചോദ്യമിനി വേണ്ട പേയ്‌മെന്റ് കാഷാണോ കാര്‍ഡോ? ചോദ്യമിനി വേണ്ട

English summary

Panel set to endorse remittance tax – Violations carry fines, prison

The Legislative Affairs Committee in the Parliament will soon endorse the proposal to impose tax on expatriates’ remittances
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X