Subscribe to GoodReturns Malayalam
For Daily Alerts
കൊച്ചി: ബ്രക്‌സിറ്റ് ആഘാതത്തിന് തല്‍ക്കാലം വിരാമം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പിന്‍മാറ്റത്തെ സംബന്ധിച്ച ഹിത പരിശോധനാഫലം പുറത്തു വന്നതോടെ കുതിച്ച സ്വര്‍ണവില കുറഞ്ഞു.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിന് വില ഇടിഞ്ഞു.കേരളത്തിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. വില പവന് 320 രൂപ കുറഞ്ഞ് 22,320ല്‍ എത്തി.
രാജ്യാന്തരവിപണിയില്‍ 0.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ വില 1.5 ശതമാനത്തോളമാണ് കുറഞ്ഞത്.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സിംഗപ്പൂര്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1313.62 യുഎസ് ഡോളറിലേക്കു താഴ്ന്നു.
English summary
Gold price declined after brexit effect
Story first published: Wednesday, June 29, 2016, 10:31 [IST]