ഇനി 24x7 ഷോപ്പിംങ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെ പത്തിലധികം ജീവനക്കാരുള്ള കച്ചവട സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

നിലവില്‍ മാളുകള്‍ പാതിരാത്രിയിലാണ് അടയ്ക്കുന്നത്. മാളുകളില്‍ മള്‍ട്ടിപ്ലക്സുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവസാന ഷോകഴിയുമ്പോള്‍തന്നെ ഏറെവൈകുന്നുണ്ട്. പ്രാദേശിക ചന്തകളാകട്ടെ അതിരാവിലെ സജീവമാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നരീതിയില്‍ നിയമഭേദഗതി പരിഗണിച്ചത്.

ആര്‍ക്കൊക്കെ ബാധകം

ആര്‍ക്കൊക്കെ ബാധകം

പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങളാണ് ഈ നിയമ പരിധിയില്‍ വരിക.

ഐടിയ്ക്കില്ല

ഐടിയ്ക്കില്ല

ഐടി, ബയോടെക്നോളജി എന്നീ മേഖലകളില്‍ ദിവസേന ഒന്‍പത് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.

ജോലി

ജോലി

രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നിയമത്തിന് സാധിക്കും.ഉപഭോക്താക്കള്‍ക്കും ഈ നടപടി സൗകര്യപ്രദമാവും.

 

 

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

വ്യക്തമായ മാനദണ്ഡങ്ങളും കേന്ദ്രം ഇതിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സ്ഥാപനങ്ങള്‍ തുറക്കുകയും അടക്കുകയും ചെയ്യാം. എന്നാല്‍ സ്ഥാപനത്തില്‍ കുടിവെള്ളം, ക്രഷ്, ശൗചാലയങ്ങള്‍, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രി സമയത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പു വരുത്തണം.

സംസ്ഥാനത്തിന് നടപ്പാക്കാം

സംസ്ഥാനത്തിന് നടപ്പാക്കാം

മാതൃകാ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തിന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കും.

Read more about: ജോലി ഐടി job market
English summary

India is open for 24 hours shopping

The country has just tweaked regulations that will soon let consumers shop, watch movies, and eat out all night.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X