ഗവര്‍ണറുടെ കാലാവധി 3 വര്‍ഷം പോര: രഘുറാം രാജന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ മൂന്നു വര്‍ഷം കാലാവധി വളരെ ചുരുങ്ങിയതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികളെക്കുറിച്ചും പാര്‍ലമെന്റിന്റെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു വര്‍ഷം കാലാവധി വളരെ ചുരുങ്ങിയ സമയമാണ്. ഇതു കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ആയി നീട്ടിയാല്‍ മാത്രമേ ഗവര്‍ണര്‍മാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ.അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ ആധാരമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെഡിന്റെ ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും കാലാവധി നാലു കൊല്ലമാണ് .

ഗവര്‍ണറുടെ കാലാവധി 3 വര്‍ഷം പോര: രഘുറാം രാജന്‍

രാജന്റെ മൂന്നു വര്‍ഷത്തെ കാലാവധി സെപ്റ്റംബര്‍ നാലിന് അവസാനിക്കും. രണ്ടാമൂഴത്തിന് താനില്ലെന്ന് രാജന്‍ മുന്‍പേ അറിയിച്ചിരുന്നു.

2016 മാര്‍ച്ചില്‍ 7.6 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 2016-17 ധനകാര്യവര്‍ഷത്തില്‍ 9.3 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

<strong>രാജന്റെ പിന്‍ഗാമിയാവാന്‍ ഇവര്‍ 4 പേര്‍</strong>രാജന്റെ പിന്‍ഗാമിയാവാന്‍ ഇവര്‍ 4 പേര്‍

English summary

Three-year term is short for RBI Governor: Raghuram Rajan

RBI Governor Raghuram Rajan, whose current three-year tenure ends on September 4, on Thursday pitched for a longer tenure for the central bank head, saying the global practice has to be emulated in India as well.
Story first published: Friday, July 1, 2016, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X