വിനോദ സഞ്ചാരികള്‍ക്ക് പ്രിയം കേരളമല്ല, തമിഴ്‌നാട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: വിനോദ സഞ്ചാരികള്‍ക്ക് പ്രിയം തമിഴ്‌നാട്. ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ ഏറ്റവും അധികം സന്ദര്‍ശിച്ച സംസ്ഥാനം തമിഴ്‌നാട്. രണ്ടാം തവണയാണ് ഈ ബഹുമതി തമിഴ്‌നാട് നേടുന്നത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍.

2015ല്‍ 46.8 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ തമിഴ്‌നാട്ടിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 46.6 ലക്ഷമായിരുന്നു. അതേസമയം ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആഭ്യന്തരതലത്തില്‍ 33.35 കോടി ആളുകള്‍ തമിഴ്‌നാട് സന്ദര്‍ശിച്ചു.

വിനോദ സഞ്ചാരികള്‍ക്ക് പ്രിയം കേരളമല്ല, തമിഴ്‌നാട്

മഹാരാഷ്ട്രയില്‍ 44.1 ലക്ഷം വിദേശ സഞ്ചാരികളെത്തി.മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശിലെ താജ്മഹല്‍ സംസ്ഥാനത്തേക്ക് 31 ലക്ഷം വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചപ്പോള്‍ ഡല്‍ഹിയില്‍ 23.8 ലക്ഷം പേരെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍ (14.9 ലക്ഷം), രാജസ്ഥാന്‍ (14.8 ലക്ഷം), കേരളം (9.8 ലക്ഷം), ബിഹാര്‍ (9.2 ലക്ഷം), കര്‍ണാടകം (6.4 ലക്ഷം), ഗോവ (5.4 ലക്ഷം) എന്നീ സംസ്ഥാനങ്ങളുമുണ്ട്.

രാജ്യത്ത് ആകെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 88.4 ശതമാനവും ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം 2.23 കോടി വിദേശികള്‍ ഇന്ത്യയിലെത്തി. 2014ല്‍ ഇത് 2.23 കോടിയായിരുന്നു.വിപണികളുടെ ഉണര്‍വില്‍ ഈ ഒഴുക്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

<strong>ഇനി 24x7 ഷോപ്പിംങ്</strong>ഇനി 24x7 ഷോപ്പിംങ്

English summary

Tamil Nadu top tourist draw for 2nd straight year

Tamil Nadu has topped the popularity charts for both domestic and foreign tourists for the second year in a row upsetting Maharashtra, Goa and Kerala.
Story first published: Saturday, July 2, 2016, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X