കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ് ഇന്ത്യയില്‍ ഒന്നാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ് ഇന്ത്യയില്‍ ഒന്നാമത്.പുതിയ സംരംഭരുടെ എണ്ണം, മൂലധന സ്വരൂപണം, സംരംഭങ്ങളുടെ കാലയളവ്, വിജയ നിരക്ക് തുടങ്ങിയ മാനദണ്ഡങ്ങളില്‍ കൊച്ചി സംരംഭക ഗ്രാമം ഏറ്റവും മികച്ചതെന്ന് 'എന്റര്‍പ്രണര്‍ മാഗസിന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.

 

ഏറ്റവും മികച്ച സാങ്കേതിക വ്യവസായ സംരംഭകര്‍ക്കുള്ള സര്‍ക്കാറിന്റെ ദേശീയ അവാര്‍ഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചിക്ക് പുതിയ അംഗീകാരം.

കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ്

കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ്

ഐഐടി,ഐഐഎം ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ബിസിനസ് ഇന്‍ക്യൂബേറ്ററുകളെ പിന്തള്ളിയാണ് കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജും സ്റ്റാര്‍ട്ടപ് വിഷനും ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

യുവതയ്ക്ക് പ്രോത്സാഹനം

യുവതയ്ക്ക് പ്രോത്സാഹനം

കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജില്‍ നിന്നും ബിസിനസിലേക്ക് വന്ന സ്റ്റാര്‍ട്ടപുകള്‍ 53 ആണ്. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച കമ്പനികളാണ് ഇതില്‍ ഭൂരിപക്ഷവും.

2012ല്‍ സ്ഥാപിതം

2012ല്‍ സ്ഥാപിതം

2012 ഏപ്രിലില്‍ സ്ഥാപിതമായതു മുതല്‍, 590 ന് മുകളില്‍ സംരംഭക സംഘങ്ങള്‍ക്ക് കൊച്ചി സംരംഭക ഗ്രാമം സൗകര്യമൊരുക്കിവരുന്നു.

ക്രിസ് ഗോപാലകൃഷ്ണന്‍

ക്രിസ് ഗോപാലകൃഷ്ണന്‍

രാജ്യത്തെ മികച്ച സംരംഭക ഗ്രാമമായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ഥ്യവും സന്തോഷമുണ്ടെന്നും, അതോടൊപ്പം പുതിയ വെല്ലുവിളികളും നേരിടേണ്ടതുണ്ടെന്നും, റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കൊച്ചി സംരംഭക ഗ്രാമത്തിന്റെ മുഖ്യ ഉപദേഷ്ടാവായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക സഹായം

വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക സഹായം

രാജ്യത്തെ 3,500 എഞ്ചിനീയറിംഗ് കോളേജുകള്‍ മുഖേനെ അഞ്ച് മില്യണ്‍ വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന പദ്ധതി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

English summary

Kochi Startup Village tops the list of 100 best incubators in India

The Kochi Startup Village has been ranked top among the 100 best startup incubators in India by the India edition of Entrepreneur Magazine.
Story first published: Saturday, July 23, 2016, 13:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X