പൂച്ചെണ്ടുകളുമായി കിട്ടാക്കടം പിരിക്കാന്‍ ഗാന്ധിഗിരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വായ്പ തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്താതെ പൂച്ചെണ്ടുകളുമായി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ പുതിയ പദ്ധതി. കിട്ടാക്കടം തിരിച്ചുപിടിക്കാനും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ച പുതിയ ആശയമാണ് ഗാന്ധിഗിരി.

 

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എറണാകുളം മേഖല അധികാരി സൂസി ജോര്‍ജിന്റെ നേതൃത്വത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ റോസാപ്പൂക്കളുമായി നിഷ്‌ക്രിയ ആസ്തിയുള്ള ഇടപാടുകാരെ സമീപിച്ച് വായ്പ തിരിച്ചടയ്ക്കുവാന്‍ പ്രേരിപ്പിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തമാണ് ബാങ്കിന്റെ ഈ ഉദ്യമത്തിന് പിറകിലുള്ളത്.

 
പൂച്ചെണ്ടുകളുമായി കിട്ടാക്കടം പിരിക്കാന്‍ ഗാന്ധിഗിരി


ഇതുകൂടാതെ കിട്ടാക്കടം തിരിച്ചെടുക്കുന്നതിനായി ലോക് അദാലത്ത്, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയും എല്ലാ ശാഖകളിലും സര്‍ക്കിള്‍ ഓഫീസിലും സംഘടിപ്പിക്കുന്നതാണ്

പൂച്ചെണ്ട് നല്‍കിയുള്ള ബോധവല്‍കരണത്തിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ദേശീയ തലത്തിലും നടപ്പാക്കിയ സമാന നടപടികളിലൂടെ ബാങ്ക് ഇതിനകം 5,000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിച്ചുവെന്നും സൂസി ജോര്‍ജ് പറഞ്ഞു. പൂച്ചെണ്ട് സ്വീകരിച്ച ശേഷവും ഉപഭോക്താവ് വായ്പ തിരിച്ചടയ്ക്കാതിരുന്നാല്‍ നിയമാനുസൃത നടപടികള്‍ ബാങ്ക് സ്വീകരിക്കും.

<strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു</strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

English summary

Punjab national bank unveiled Gandhigiri scheme for willful defaulters

Punjab National Bank resort to 'Gandhigiri' to recover dues from wilful defaulters
Story first published: Sunday, July 24, 2016, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X