വിജയ് മല്യയുടെ 8 കാറുകള്‍ 13.70 ലക്ഷം രൂപയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കോടിക്കണക്കിന് രൂപ വായ്പാ കുടിശ്ശിക വരുത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ എട്ട് കാറുകള്‍ തിങ്കളാഴ്ച ലേലത്തിന് വെക്കും. മല്യയുടെ ആഢംബര വീട് നേരത്തെ ലേലത്തില്‍ വെച്ചിട്ടും പോകാത്തതിനു പിന്നാലെയാണ് കാറുകള്‍ ലേലത്തില്‍ വെക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

എസ്ബിഐ ക്യാപ് ട്രസ്റ്റീ കമ്പനി ലിമിറ്റഡാണ് കാറുകള്‍ ലേലത്തില്‍ വെക്കുന്നത്.6,963 കോടി രൂപയാണ് എസ്ബിഐയ്ക്ക് വിജയ് മല്യ വായ്പാ കുടിശ്ശികയായി നല്‍കാനുള്ളത്.കാറുകള്‍ക്ക് 13.70 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

വിജയ് മല്യയുടെ 8 കാറുകള്‍ 13.70 ലക്ഷം രൂപയ്ക്ക്

ജൂലൈ 29 മുതല്‍ ആഗസ്ത് 5 വരെ കാറുകള്‍ പരിശോധിക്കാനുള്ള അവസരം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.

വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജയ് മല്ല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തിരുന്നു. ബാങ്ക് ബാലന്‍സായ 34 കോടി രൂപ, ഫ്‌ളാറ്റുകള്‍, 4.5 ഏക്കര്‍ വ്യവസായ ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, കിംഗ്ഫിഷര്‍ ടവര്‍, യുബി സിറ്റിയിലെ ഭൂമി തുടങ്ങി 1.411 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

<strong>പത്ത് ലക്ഷം രൂപ പത്ത് സെക്കന്റില്‍</strong>പത്ത് ലക്ഷം രൂപ പത്ത് സെക്കന്റില്‍

English summary

Vijay Mallya's 8 luxury cars to be auctioned on Monday

Beleaguered businessman Vijay Mallya's 8 luxury cares will be auctioned by public lender SBI on Monday.
Story first published: Monday, July 25, 2016, 14:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X