ശമ്പളം വൈകിയാല്‍ കമ്പനിയ്‌ക്കെതിരെ നടപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബി: യുഎഇയില്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വൈകിയാല്‍ കമ്പനിയ്‌ക്കെതിരെ നടപടി. 100ലധികം ജോലിക്കാരുള്ള കമ്പനികള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത തീയതി അടിസ്ഥാനമാക്കി എല്ലാ മാസവും പത്താം തീയതിയ്ക്കകം ശമ്പളം നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു.

 

ശമ്പളം നല്‍കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കും. ശമ്പളം ഒരു മാസം വൈകിയാല്‍ കൃത്യലോപം നടത്തുന്ന കമ്പനി എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.

 
ശമ്പളം വൈകിയാല്‍ കമ്പനിയ്‌ക്കെതിരെ നടപടി

ശമ്പളം കൊടുക്കാത്ത കമ്പനി ഉടമയ്ക്ക് പുതിയ കമ്പനി തുടങ്ങാന്‍ കഴിയില്ല. തൊഴിലുടമയുടെ കീഴിലുള്ള മറ്റ് കമ്പനികളും നിയമപരിധിയില്‍ വരും. ശമ്പളം 60 ദിവസത്തിലധികം നീണ്ടാല്‍ പിഴ,ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക ഈടാക്കല്‍ തുടങ്ങിയ നടപടികളുണ്ടാവും.

കമ്പനിയില്‍ ജീവനക്കാരുടെ എണ്ണം 100ല്‍ കുറവാണെങ്കില്‍ പിഴ ഈടാക്കുന്നതിനൊപ്പം കമ്പനിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കും.

<strong> ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടില്ല ബാങ്കിന് ഫീസ് നല്‍കണം</strong> ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടില്ല ബാങ്കിന് ഫീസ് നല്‍കണം

English summary

Companies in UAE delaying pay for 30 days to be referred to court

Companies failing to pay salaries for 30 days will be referred to court, the Ministry of Human Resources and Emiratisation said.
Story first published: Wednesday, July 27, 2016, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X