പഴയനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ ഇനി ബാങ്കില്‍ നിക്ഷേപിക്കാം.2005 ന് മുന്‍പത്തെ കറന്‍സി നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കാന്‍ ബാങ്ക് കണ്‍ട്രോളിംഗ് ഓഫീസുകള്‍ക്കും കറന്‍സി ചെസ്റ്റ് ശാഖകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.

 

കേന്ദ്രബാങ്ക് ഉത്തരവിനെത്തുടര്‍ന്ന് ബാങ്കുകള്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ നിന്നും സ്വീകരിച്ചിരുന്നില്ല. ആര്‍ബിഐയുടെ ഇന്ത്യയിലെ 20 ഓഫീസുകളില്‍ നിന്നു മാത്രമേ 2005ന് മുന്‍പുള്ള നോട്ടുകള്‍ മാറ്റി നല്‍കുള്ളൂ എന്നായിരുന്നു ഉത്തരവ്. Read Also: പഴയ നോട്ടുകള്‍ മാറ്റാന്‍ ജൂണ്‍ 30 വരെ സമയം

ബാങ്കില്‍ നിക്ഷേപിക്കാം

ബാങ്കില്‍ നിക്ഷേപിക്കാം

2005ന് മുന്‍പുള്ള നോട്ടുകള്‍ വിലയുള്ള നോട്ടുകളാണെന്നും ഇടപാടുകാര്‍ക്ക് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ഈ പണം നിക്ഷേപിക്കാമെന്നുമാണ് പുതിയ വിശദീകരണം.

കള്ളനോട്ട് തടയാന്‍

കള്ളനോട്ട് തടയാന്‍

കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനാണ് പഴയനോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കുറവായതിനാല്‍ പഴയ നോട്ടുകളെ അനുകരിക്കാന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു.

പഴയനോട്ടുകള്‍ ഇനിയില്ല

പഴയനോട്ടുകള്‍ ഇനിയില്ല

2005ന് മുമ്പ് അച്ചടിച്ചതും പ്രചാരത്തിലുള്ളതുമായ മുഴുവന്‍ നോട്ടുകളും വിനിമയത്തില്‍ നിന്നും പിന്‍വലിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

2005ന് മുമ്പുള്ള നോട്ടുകളുടെ പിന്‍ഭാഗത്ത് അടിയിലായി അച്ചടിച്ചവര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.2015 ഡിസംബര്‍ 31 ആയിരുന്നു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നേരത്തെ റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്നു സമയപരിധി. പിന്നീട് ഈ സമയപരിധി ജൂണിലേക്ക് നീട്ടി.

English summary

RBI to accept pre-2005 notes in all bank branches

RBI is pulling out the pre-2005 banknotes because of fewer security features compared to banknotes printed after 2005.
Story first published: Friday, July 29, 2016, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X