ഫ്‌ളിപ്കാര്‍ട്ടില്‍ പിരിച്ചുവിടല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നൂറു കണക്കിന് ട്രെയിനികളെയാണ് കമ്പനി പിരിച്ചുവിടുന്നത്.

 

700 പേര്‍ പുറത്ത്

700 പേര്‍ പുറത്ത്

ചിലവ് ചുരുക്കലിന്റെ ഭാഗമായി 700 പേരെ പിരിച്ചുവിടാനാണ് നീക്കം. ചിലപ്പോള്‍ ഈ സംഖ്യ 1000 വരെ ഉയരാം.

അവധി അല്ലെങ്കില്‍ സ്വയം പിരിഞ്ഞ് പോകാം

അവധി അല്ലെങ്കില്‍ സ്വയം പിരിഞ്ഞ് പോകാം

സ്വയം പിരിഞ്ഞുപോകാനോ നഷ്ടപരിഹാരം വാങ്ങി ലീവില്‍ പ്രവേശിക്കാനോ ആണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് അറിയുന്നു. ഏകദേശം മുന്നൂറോളം ജീവിനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ജോലിമികവാണ് ഘടകം

ജോലിമികവാണ് ഘടകം

ജോലിയില്‍ മികവ് കാട്ടാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന മികവ് പുറത്തെടുക്കാത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

30,000 ജീവനക്കാര്‍

30,000 ജീവനക്കാര്‍

ബെംഗളുരു ആസ്ഥാനമായ ഫ്‌ളിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്.

ലാഭം ഇടിഞ്ഞു

ലാഭം ഇടിഞ്ഞു

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തന ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവാണ് സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ഉല്‍പന്നങ്ങള്‍ക്ക് നല്‍കി വന്ന വന്‍ വിലക്കുറവുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു്.ഇ-കൊമേഴ്‌സ് മേഖലയിലെ വെല്ലുവിളികളെ നേരിടാനാണ് പുതിയ നടപടി.

English summary

Flipkart laying off at least 700 employees to cut costs

India’s largest e-commerce player Flipkart is sacking at least 700 employees, or over 3 per cent of its workforce, as it looks to cut cost to compete with rivals like Amazon and Snapdeal.
Story first published: Saturday, July 30, 2016, 9:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X