ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ വ്യവസായ മേഖലയിലേയും വ്യാപാരമേഖലയിലേയും പ്രമുഖരെല്ലാം അറുപതുകളിലാണ്. കോടിക്കണക്കിനുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍ഗാമികളെ പലരും പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇനി വരുന്ന തലമുറയില്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ ഇവരാണ്.

അനന്യശ്രീ ബിര്‍ല

അനന്യശ്രീ ബിര്‍ല

കുമാര്‍ മംഗളം ബിര്‍ലയുടെ മകളായ അനന്യശ്രീ ബിര്‍ല 17 വയസില്‍ തന്നെ അച്ഛന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ഇറങ്ങി. സ്വതന്ത്ര മൈക്രോഫിന്‍ എന്ന സംരംഭം ആരംഭിച്ചാണ് അനന്യശ്രീ തുടങ്ങിയത്. പ്രാദേശിക ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനും അതുപോലെ സ്വയം സഹായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള അവസരവും ഒരുക്കുന്ന ലോണ്‍ പദ്ധതിയായിരുന്നു ഇത്. 21 വയസായപ്പോഴേക്കും സ്വതന്ത്ര മൈക്രോഫിന്‍ 80,000 പേര്‍ക്ക് പണം കടം കൊടുത്ത സ്ഥാപനമായി വളര്‍ന്നു

ആകാശ് അംബാനി

ആകാശ് അംബാനി

മുകേഷ് അംബാനിയുടെ ഇരട്ടകുട്ടികളിലൊരാളാണ് ആകാശ്. 25 വയസുകാരായ ആകാശ് റിലയന്‍സിന്റെ പുതിയ സംരംഭം റിലയന്‍സ് ജിയോ ഇന്‍കോ ലിമിറ്റഡിന്റെയും റിലയന്‍ റീറ്റേല്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റേയും ബോര്‍ഡിലുണ്ട്.

ഇഷ അംബാനി

ഇഷ അംബാനി

സൈക്കോളജിയില്‍ ബിരുദധാരിയാണ് ഇരട്ടക്കുട്ടികളിലൊരാളായ ഇഷ അംബാനി. റിലയന്‍ലസ് റീട്ടെയില്‍ ബിസിനസ് എന്റര്‍പ്രൈസസിന്റെ ചുമതലയാണ് ഇഷയ്ക്ക്. മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനി ബിസിനസ് മേഖലയിലേക്കെത്തിയിട്ടില്ല.

റോഷിനി നഡാര്‍

റോഷിനി നഡാര്‍

ശിവ് നാഡാറിന്റെ മകളാണ് 34 വയസുകാരി റോഷിനി. എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ പദവിയിലാണിപ്പോരിവര്‍. 7 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് വിവിധ മേഖലകളിലായി എച്ച്സിഎല്ലിനുള്ളത്.

ആദാര്‍ സൈറസ് പൂനെവാല

ആദാര്‍ സൈറസ് പൂനെവാല

രാജ്യത്തെ സമ്പന്നരില്‍ മുന്‍നിരയിലുള്ള സൈറസ് പൂനെവാലയുടെ മകനാണ് ആദാര്‍. വാക്സിന്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചുമതല ആദാരിനാണ്.

കവിന്‍ ഭാരതി മിത്തല്‍

കവിന്‍ ഭാരതി മിത്തല്‍

സുനില്‍ ഭാരതി മിത്തലിന്റെ മകനും ഭാരതി എയര്‍ടെല്ലിന്റെ ഉടമയുമാണ് 28 വയസുകാരന്‍ കവിന്‍ 2014 മുതല്‍ പുതിയ പദ്ധതികളിലൂടെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാന്‍ കവിന് കഴിഞ്ഞു.

ആനന്ദ് പിരാമല്‍

ആനന്ദ് പിരാമല്‍

2011ലാണ് അജയ് പിരാമലിന്റെ മകന്‍ 31 വയസുകാരനായ ആനന്ദ് അച്ഛനൊപ്പം ബിസിനസ് നേതൃത്വത്തിലേക്ക് എത്തിയത്. പിരാമല്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഗ്രൂപ്പ് ലീഡറാണ് ആനന്ദ് പിരാമല്‍.

ആലോക് സാംഗ്വി

ആലോക് സാംഗ്വി

സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ സ്ഥാപകന്‍ ദിലീപ് സാംഗ്വിയുടെ മൂത്ത പുുത്രനാണ് ആലോക് സാംഗ്വി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പണക്കാരന്റെ മകന്‍ ഈ ബിസിനസ് സാമ്രാജ്യം വളര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

English summary

Watch Out for India's Next Generation of Tycoons

As India's richest men hit their 60s and beyond, succession questions about the next generation of tycoons will increasingly emerge in a country where business is still dominated by family-run enterprises.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X