ഉള്ളിക്ക് കിലോ 2 രൂപ, സൗജന്യമായും ഉള്ളി വില്‍ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്ത് ഉള്ളിവില കൂപ്പുകുത്തി. സബോള കിലോഗ്രാമിന് ശരാശരി 2-8 രൂപയായി. ഭാരിച്ച ഉത്പാദനച്ചെലവും യാത്രക്കൂലിയും എല്ലാം കണക്കുകൂട്ടുമ്പോള്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. വിലയിടിഞ്ഞതിനാല്‍ സൗജന്യമായും ഉള്ളി വില്‍ക്കുകയാണിപ്പോള്‍.

മധ്യപ്രദേശില്‍ സൗജന്യം

മധ്യപ്രദേശില്‍ സൗജന്യം

മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നു. ഇതിനെ തുടര്‍ന്ന് സൗജന്യമായി സബോള വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം തീവില

കഴിഞ്ഞ വര്‍ഷം തീവില

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കിലോഗ്രാമിന് 41 രൂപ വരെയായിരുന്നു വില. 2013ന് ശേഷം ആദ്യമായാണ് ഉള്ളിവില ഇത്രത്തോളം താഴുന്നത്. വിപണിയില്‍ വില ഉയരുന്നത് കണ്ട കര്‍ഷകരെല്ലാം ഉള്ളി കൃഷിയിലേക്ക് തിരിഞ്ഞതുകൊണ്ടാണ് ലഭ്യത വര്‍ധിച്ചത്.

ഇനി വില കയറാം

ഇനി വില കയറാം

മണ്‍സൂണ്‍ എത്താന്‍ താമസിച്ചതിനാല്‍ വിളവെടുപ്പ് കര്‍ഷകര്‍ നേരത്തെയാക്കി. ഈ സാഹചര്യത്തില്‍ ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് ഉള്ളിക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. വിലക്കയറ്റത്തിനും ഇതു വഴിയൊരുക്കിയേക്കും.

മഴയും വില്ലന്‍

മഴയും വില്ലന്‍

സമീപദിവസങ്ങളിലെ മഴ വിളവെടുപ്പിനെയും ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെയും ബാധിച്ചുവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിനാല്‍ പല കര്‍ഷകരും വിപണനചന്തയിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കാതെ തിരികെപ്പോവുകയാണ്.

നാഫെഡ് രംഗത്ത്

നാഫെഡ് രംഗത്ത്

ഒരു ക്വിന്റല്‍ ഉള്ളി ഉത്പാദിപ്പിക്കാന്‍ കര്‍ഷകന് 1000 രൂപ ചെലവാകുന്നുണ്ടെന്ന് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്) പറയുന്നു. ഇന്നാല്‍, ഏതാനും മാസങ്ങളായി ഉള്ളിവില ക്വിന്റലിന് 400-800 രൂപയാണ്. വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് നാഫെഡ് ആവശ്യപ്പെട്ടു.

English summary

Oversupply, low prices cut onion farmers deep

It’s a double whammy for Maharashtra’s onion farmers: in the third consecutive drought year, a demand-supply mismatch has pushed them to the brink.
Story first published: Friday, August 26, 2016, 16:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X