രാജ്യം സ്മാര്‍ടാവുന്നു: ഇനി പണം നല്‍കാം സ്മാര്‍ട്‌ഫോണില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കടയില്‍ നിന്നും സാധനം വാങ്ങിക്കുന്നതിന് ഇനി പണം നല്‍കേണ്ട. പകരം സ്മാര്‍ട്‌ഫോണ്‍ മതി. മൊബൈല്‍ ഫോണ്‍ വഴി പണം കൈമാറുന്ന യൂണിഫെഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ 21 ബാങ്കുകള്‍ വഴി നടപ്പായി.

മൊബൈല്‍ വഴി പണം നല്‍കാവുന്ന ഈ രീതി ലോകത്ത് തന്നെ ആദ്യമായാണ് ഇത്ര വിപുലനമായി നടപ്പിലാവുന്നത്.

എത്ര രൂപ വരെ

എത്ര രൂപ വരെ

50 രൂപ വരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ യുപിഐ വഴി നടത്താന്‍ കഴിയും.

ആപ് ലഭിക്കാന്‍

ആപ് ലഭിക്കാന്‍

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എന്‍പിസി ആപ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് യുപിഎയില്‍ രജിസ്റ്റര്‍ ചെയ്യാം. അപ്പോള്‍ ലഭിക്കുന്ന വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്(വിപിഎ) ആണ് പണം കൈമാറ്റം ചെയ്യുന്നവരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. ഇത് മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

രഘുറാം രാജന്റെ ആശയം

രഘുറാം രാജന്റെ ആശയം

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് യുപിഐ എന്ന ആശയം മുന്‍പോട്ട് വെച്ചത്.

എന്തിനെല്ലാം ആപ്

എന്തിനെല്ലാം ആപ്

കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുന്നതിന്റെ പണമടയ്ക്കാനും ബില്ലുകള്‍, ഫീസ് തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും യുപിഐ ഉപയോഗിക്കാം.

വിവരങ്ങള്‍ വേണ്ട

വിവരങ്ങള്‍ വേണ്ട

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ്, ബാങ്ക് ബ്രാഞ്ച് വിവരങ്ങള്‍ എന്നിവ ഈ ആപ് ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ല.

കാര്‍ഡ് വിവരങ്ങള്‍ വേണ്ട

കാര്‍ഡ് വിവരങ്ങള്‍ വേണ്ട

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അക്കൗണ്ട് നമ്പറോ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ നല്‍കേണ്ടതില്ല. പണം നല്‍കും മുന്‍പേ ഒരു പാസ്‌കോഡ് മാത്രം നല്‍കിയാല്‍ മതിയാവും.

English summary

UPI goes live, banks introduce payment apps on Google Play Store

India moved closer to a cashless future on Thursday with four banks introducing unified payments interface-based (UPI-based) apps that will make it possible for customers to make everyday payments with just a few taps on their smartphones.
Story first published: Friday, August 26, 2016, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X