ജിയോ മത്സരം മുറുകി എയര്‍ടെലില്‍ 80% നിരക്കിളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കുതിപ്പിന് തടയിടാന്‍ പ്രധാന ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നിരക്കിളവുമായി രംഗത്ത്. 4ജി,3ജി നിരക്കുകളാണ് എയര്‍ടെല്‍ കുത്തനെ കുറച്ചത്.

4ജി-3ജി ഡാറ്റാ പായ്ക്കില്‍ 80 ശതമാനം പ്രത്യേക ഇളവാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഒരു ജിബി ഡാറ്റയുടെ ഉപയോഗത്തിന് നിരക്ക് 51 രൂപ മാത്രമായിരിക്കും.

ജിയോ മത്സരം മുറുകി എയര്‍ടെലില്‍ 80% നിരക്കിളവ്

ഒരു വര്‍ഷത്തേക്ക് ഈ പ്രത്യേക ഓഫര്‍ എടുക്കാനായി 1498 രൂപ റീചാര്‍ജ് ചെയ്യണം. പിന്നീട് ഉപയോഗിക്കുന്നതനുസരിച്ച് എത്ര തവണവേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് ഒരു ജിബി ഡാറ്റാ സ്വന്തമാക്കാം. 28 ദിവസത്തിന് 259 രൂപ പായ്ക്കിനാണ് 51 രൂപ.

748 രൂപയുടെ പായ്ക്കിന് ആദ്യത്തെ 28 ദിവസത്തെ കാലാവധി കഴിഞ്ഞാല്‍ 99 രൂപയായിരിക്കും എയര്‍ടെല്‍ ഈടാക്കുക. ആഗസ്റ്റ് 31 മുതല്‍ രാജ്യവ്യാപകമായി സ്‌കീം പ്രാബല്യത്തില്‍ വരുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു.

<strong>ജിയോ: കമ്പനികള്‍ ഓഫറുകള്‍ നല്‍കി മത്സരിക്കുന്നു</strong>ജിയോ: കമ്പനികള്‍ ഓഫറുകള്‍ നല്‍കി മത്സരിക്കുന്നു

English summary

Airtel slashes rates for prepaid data plan to battle Jio

With Reliance Jio rapidly ramping up user base by offering free data and calling scheme, Bharti Airtel on Monday made an attempt to guard against any possible erosion in its customer base by slashing prepaid data tariffs.
Story first published: Tuesday, August 30, 2016, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X