സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും: രഘുറാം രാജന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് . വളര്‍ച്ചാ ശേഷിയെക്കാള്‍ കുറഞ്ഞ പ്രകടനമാണ് ഇന്ത്യന്‍ സമ്പദ്ഘടനയിലെന്ന് അവസാന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് രഘുറാം രാജന്‍ വ്യക്തമാക്കി.

7.6 ശതമാനം വളര്‍ച്ചയാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ച. പണപ്പെരുപ്പം കൂടുതലാണെന്നും ഇത് മറികടക്കണമെന്നും രഘുറാം രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു.

സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും: രഘുറാം രാജന്‍

നിക്ഷേപം കുറയുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം ഉണ്ടാകുന്നില്ലെന്നും, പൊതു നിക്ഷേപത്തിലും ഇന്ത്യ പിറകിലാണെന്നും അദ്ദേഹം വ്യക്തമാക്കിയ രാജന്‍ പണപ്പെരുപ്പം സാധാരണ നിലയിലാകാതെ പലിശ കുറയ്ക്കാനാകില്ലെന്നും, വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ചു നല്‍കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച പണപ്പെരുപ്പ പരിധി നാല് ശതമാനമാണെന്നും, കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നത് വലിയ പ്രതിസന്ധിയാണ്. വന്‍കിടക്കാരില്‍ നിന്നുള്ള നിക്ഷേപം കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ബാങ്കുകള്‍ക്ക് ലാഭകരമായി വായ്പ നല്‍കാന്‍ കഴിയുന്നില്ല.

ആര്‍.ബി.ഐ. ഗവര്‍ണര്‍ അധ്യക്ഷനായി ആര്‍.ബി.ഐ.യില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും സര്‍ക്കാര്‍ നിയോഗിക്കുന്ന മൂന്ന് അംഗങ്ങളുമാണ് സമിതിയിലുള്ളത്. ആര്‍ബിഐ ഗവര്‍ണറായുള്ള രഘുറാം രാജന്റെ കാലാവധി സെപ്തംബര്‍ നാലിന് പൂര്‍ത്തിയാകും. രഘുറാം രാജനെ തുടര്‍ന്ന് ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ പുതിയ ആര്‍.ബി.ഐ. ഗവര്‍ണറായി സ്ഥാനമേല്‍ക്കും.

<strong> 11 വര്‍ഷത്തെ ധോണി-പെപ്‌സികോ ഇന്നിംഗിസിന് വിരാമം</strong> 11 വര്‍ഷത്തെ ധോണി-പെപ്‌സികോ ഇന്നിംഗിസിന് വിരാമം

English summary

India to grow at 7.6% in 2016-17, predicts RBI

The near-term growth outlook for India seems brighter than last fiscal and the economy is likely to expand at 7.6 percent in 2016-17, the Reserve Bank said on Monday.
Story first published: Tuesday, August 30, 2016, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X