ബാങ്കില്‍ പോകണ്ട എടിഎമ്മിലൂടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കസ്റ്റമേഴ്‌സിന് ഏത് എടിഎമ്മിലൂടെയും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ ബാങ്കിംഗിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിക്കൊണ്ടിരിക്കെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം.

എല്ലാ ബ്രാഞ്ചിലും രജിസ്‌ട്രേഷന്‍

എല്ലാ ബ്രാഞ്ചിലും രജിസ്‌ട്രേഷന്‍

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയും കസ്റ്റമേഴ്‌സിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഹോം ബ്രാഞ്ചുകളില്‍ മാത്രമല്ല എല്ലാ ബ്രാഞ്ചുകളിലും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണം.

വിശ്വാസ്യതയുള്ള ഇടപാടുകള്‍

വിശ്വാസ്യതയുള്ള ഇടപാടുകള്‍

ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ പറയുന്നതനുസരിച്ച് എസ്എംഎസ് അലര്‍ട്ടുകളും ഒടിപികളും ബാങ്കിംഗിലെ തട്ടിപ്പുകള്‍ വളരെയധികം കുറച്ചിട്ടുണ്ട്.

മൊബൈല്‍ നമ്പര്‍ എന്തിന്

മൊബൈല്‍ നമ്പര്‍ എന്തിന്

മിസ്ഡ് കോള്‍ ബാങ്കിംഗ് മൊബൈല്‍ ബാങ്കിംഗ് എന്നീ സേവനങ്ങള്‍ക്കായി കസ്റ്റമേഴ്‌സ് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.

ഇല്‌ക്ട്രോണിക് തട്ടിപ്പുകള്‍ തടയാന്‍

ഇല്‌ക്ട്രോണിക് തട്ടിപ്പുകള്‍ തടയാന്‍

ഈ മാസം ആദ്യത്തില്‍ ഇലക്ട്രോണിക് ബാങ്ക് ഇടപാടുകള്‍ക്ക് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് അലര്‍ട്ടുകള്‍ നല്‍കണമെന്ന് ആര്‍ബിഐ നിര്‍ബന്ധമാക്കിയിരുന്നു. ഇലക്ട്രോണിക് തട്ടിപ്പുകള്‍ തടയാനാണ് ഈ നിര്‍ദേശം നല്‍കിയത്.

ഹോം ബ്രാഞ്ചില്‍ പോവണ്ട ഇനി

ഹോം ബ്രാഞ്ചില്‍ പോവണ്ട ഇനി

ഈയടുത്ത് വരെ ബാങ്കുകള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹോം ബ്രാഞ്ചില്‍ എത്തിച്ചേരണമെന്ന് കസ്റ്റമേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

English summary

Allow mobile registration from any bank’s ATM: RBI

With cellphones becoming a crucial part of banking, the RBI has made it mandatory for banks to allow customers to register their mobile numbers through any ATM.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X