വരുന്നു ഇസ്ലാമിക് ബാങ്കിംഗ് അഥവാ പലിശ രഹിത ബാങ്കിംഗ് !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പലിശ രഹിത ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനായി റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. മതപരമായ കാരണങ്ങളാല്‍ ബാങ്കിംഗ് വേണ്ടെന്നുവെക്കുന്നവരെക്കൂടി ഭാഗമാക്കാനാണ് പുതിയ നീക്കം.കേരള സര്‍ക്കാര്‍ പരിഗണിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യത തെളിഞ്ഞു.

 

കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശ രഹിത ബാങ്കിംഗിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ നിര്‍ദേശമുള്ളത്.

പലിശ മതവിരുദ്ധം

പലിശ മതവിരുദ്ധം

പലിശ മതവിരുദ്ധമാണെന്ന വിശ്വാസം നിമിത്തം സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോള്‍ ബാങ്കിംഗില്‍ താല്‍പര്യം കാണിക്കുന്നില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്താനാണ് പലിശ രഹിത ബാങ്കിംഗ് ഏര്‍പ്പെടുത്തേണ്ടത്.

പലിശ രഹിത ബാങ്കിംഗ് എന്താണ്

പലിശ രഹിത ബാങ്കിംഗ് എന്താണ്

പലിശ ഇല്ലാതെ ഈടായി ഒന്നും സ്വീകരിക്കാതെ ലാഭ നഷ്ട പങ്കാളിത്തത്തോടെ വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശ രഹിത ബാങ്കിംഗ്.

ബാങ്കിംഗ് വ്യാപിപ്പിക്കാന്‍

ബാങ്കിംഗ് വ്യാപിപ്പിക്കാന്‍

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ബാങ്കിംഗുമായി അടുപ്പിക്കാനാണ് പലിശ രഹിത ബാങ്കിംഗ് ആവശ്യം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പലിശയല്ല ലാഭവിഹിതം

പലിശയല്ല ലാഭവിഹിതം

പലിശയ്ക്ക് പകരം സംരംഭത്തിന്റെ ലാഭ വിഹിതമാണ് പണം നിക്ഷേപിക്കുന്ന വ്യക്തിക്ക് ലഭിക്കുക.

കേരളത്തിന്റെ ഇസ്ലാമിക് ബാങ്ക്

കേരളത്തിന്റെ ഇസ്ലാമിക് ബാങ്ക്

കേരള സര്‍ക്കാര്‍ ഇസ്ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐ ഇതിന് അനുമതി നല്‍കാനാവില്ലെന്നാണ് അറിയിച്ചത്.

English summary

RBI, govt exploring introduction of Islamic Banking

Reserve Bank and the government are exploring introduction of interest-free banking, also known as Islamic Banking, to financially include sections of the society that remains excluded due to religious reasons.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X