റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത, 18,000 രൂപ ബോണസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: റെയില്‍വേയിലെ എല്ലാ നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്കും ഈ വര്‍ഷം 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് സൂചന. ഓരോ ജീവനക്കാരനും 18,000 രൂപ വീതം ബോണസായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

റെയില്‍വേക്ക് 2000 കോടിയുടെ അധികബാധ്യതയാണ് ബോണസ് നല്‍കുന്നതിലൂടെയുണ്ടാവുക.കഴിഞ്ഞ നാല് വര്‍ഷവും റെയില്‍വേ 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കിയിരുന്നു.

8975 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ബോണസ്. റെയില്‍വേയിലെ എല്ലാ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകുമെങ്കിലും ആര്‍പിഎഫ്, ആര്‍പിഎസ്എഫുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത, 18,000 രൂപ ബോണസ്


12 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും.ഉത്പാദന അധിഷ്ഠിത ബോണസിന്റെ പരിധി 3500 ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തവണ ഓരോ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസ് തുകയുടെ ഇരട്ടി തുക ലഭിക്കാനാണ് സാധ്യത.

അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും. ദസറ ആഘോഷത്തിന് മുന്നോടിയായിട്ടാണ് എല്ലാ വര്‍ഷവും ബോണസ് നല്‍കുന്നത്.

<strong>ഇന്‍ഷുറന്‍സ്: ട്രെയിനില്‍ നിന്നും വീണാലും ഇനി പൈസ കിട്ടും</strong>ഇന്‍ഷുറന്‍സ്: ട്രെയിനില്‍ നിന്നും വീണാലും ഇനി പൈസ കിട്ടും

English summary

Good News For Railwaymen: Centre May Announce 78-Day Wages As Bonus

Ahead of the festive season, railway employees are likely to get 78-day wages as bonus this year, the same as in the last four years despite the financial crunch.
Story first published: Monday, September 26, 2016, 16:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X