ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ പൈസകുറവില്‍ വിമാനടിക്കറ്റുമായി എയര്‍ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ പൈസ ചിലവ് കുറയും ഇനി വിമാന യാത്രകള്‍ക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ ഇന്ത്യ.

ട്രെയിന്‍ നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ആയിരത്തിലധികം രൂപയാണ് ട്രെയിനിന് പകരം എയര്‍ ഇന്ത്യ തിരഞ്ഞെടുത്താല്‍ യാത്രയിലൂടെ ലാഭിക്കാന്‍ കഴിയുന്നത്.

ട്രെയിന്‍ നിരക്കിനേക്കാള്‍ കുറവ്

ട്രെയിന്‍ നിരക്കിനേക്കാള്‍ കുറവ്

സെപ്റ്റംബര്‍ 30 വരെ പ്രീമിയം ട്രെയിനുകളേക്കാള്‍ കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ ഈടാക്കുക. ട്രെയിന്‍-വിമാന സര്‍വീസ് നിരക്കുകള്‍ താരതമ്യപ്പെടുത്താനായി എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അവസരമുണ്ട്.

ഫ്‌ളെക്‌സിക്ക് വെല്ലുവിളി

ഫ്‌ളെക്‌സിക്ക് വെല്ലുവിളി

രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കില്ലാത്തപ്പോള്‍ കുറഞ്ഞ നിരക്കും തിരക്കു കൂടുമ്പോള്‍ കൂടിയ ടിക്കറ്റ് നിരക്കും ഈടാക്കുന്ന സംവിധാനമായ ഫ്‌ളെക്‌സി റെയില്‍വേ കഴിഞ്ഞ ആഴ്ച നടപ്പിലാക്കിയിരുന്നു. മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്ക് ഫ്‌ളെക്‌സി നിരക്ക് ബാധകമാവില്ലെന്നാണ് റയില്‍വേ പറയുന്നുണ്ടെങ്കിലും ഏറെപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

ട്രെയിന്‍ ടിക്കറ്റിന് വില കൂടുമ്പോള്‍

ട്രെയിന്‍ ടിക്കറ്റിന് വില കൂടുമ്പോള്‍

ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന പത്ത് ശതമാനം യാത്രക്കാര്‍ക്കുമാത്രമാണ് നിലവിലെ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയുക. അതിനുശേഷം ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോഴും അടിസ്ഥാന നിരക്കില്‍ 10% വര്‍ധനയാണുണ്ടാവുക. ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ അമ്പതുശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും.

വിമാനയാത്ര ലാഭം

വിമാനയാത്ര ലാഭം

രാജധാനി പോലെയുള്ള ട്രെയിനുകളില്‍ വിമാന നിരക്കിനേക്കാള്‍ അധികമാണ് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍. ഫ്‌ളെക്‌സി സംവിധാനം നിലവില്‍ വരുന്നതോടെ വിമാനയാത്ര ട്രെയിനിനേക്കാള്‍ ലാഭകരമാകുമെന്നാണ് എയര്‍ ഇന്ത്യയുടെ പക്ഷം.

രാജധാനിയില്‍ നിരക്ക് കൂടുതല്‍

രാജധാനിയില്‍ നിരക്ക് കൂടുതല്‍

2085 രൂപയാണ് രാജധാനിയില്‍ സെക്കന്റ് ക്ലാസ് എസി ടിക്കറ്റ് നിരക്ക്. ഫ്‌ളെക്‌സി നിരക്ക് ചിലപ്പോള്‍ 4055 രൂപയായി ഉയരും. ഇതേ ദൂരം എയര്‍ ഇന്ത്യയില്‍ 3000ത്തില്‍ താഴെ രൂപയില്‍ യാത്ര ചെയ്യാന്‍ കഴിയും എന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്.

ലാഭം ആയിരം രൂപയോളം

ലാഭം ആയിരം രൂപയോളം

രാജധാനിയുടെ സെക്കന്‍ഡ് എസി നിരക്കിന് തുല്യമായ തുകയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ടേക്ക് ഓഫിന് നാലുമാണിക്കൂര്‍ മുമ്പുവരെ എയര്‍ ഇന്ത്യയിലെ നിരക്ക് ഇതാണ്.അതായത് ഡല്‍ഹിയില്‍നിന്ന് ബെംഗളുരുവിലേയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ 1530 രൂപയോളം ലാഭിക്കാം. ഡല്‍ഹി-ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നീ യാത്രകളിലും ആയിരം മുതല്‍ 1,500 രൂപവരെ ലാഭിക്കാനാകും.

എയര്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്

എയര്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്

എല്ലാ രാജധാനി റൂട്ടിലും എയര്‍ ഇന്ത്യ സേവനം ലഭിക്കും. 5851.91 കോടി രൂപയുടെ നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയ്ക്ക്് ഈ പദ്ധതി ലാഭമുണ്ടാക്കും.

English summary

Price war erupts between Indian Railways and Air India

Air India, in its website, offered the spot fares till September 30 on all Rajdhani Express routes on the price of the train's first and second class AC ticket.
Story first published: Monday, September 26, 2016, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X