Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുമായി തായ് എയര്‍ ഏഷ്യ. തായ് എയര്‍ ഏഷ്യയുടെ കൊച്ചിയില്‍നിന്നും ചെന്നൈയില്‍നിന്നും ബാങ്കോക്കിലേയ്ക്കുള്ള തായ് എയര്‍ ഏഷ്യ വിമാനടിക്കറ്റുകള്‍ക്കാണ് ഓഫര്‍.
ടിക്കറ്റ് നിരക്കിനേക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്ക് നല്കി ഈ റൂട്ടില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 2 വരെ എയര്‍ ഏഷ്യ വെബ്സൈറ്റിലൂടെയോ എയര്‍ ഏഷ്യ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.
2017 ജനുവരി 2 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളിന്മേല് ഓഫര്‍ ബാധകമാകും.മലേഷ്യന്‍ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യയുടേയും തായ്ലന്ഡ് ഏഷ്യ ഏവിയേഷന്റേയും ഉടമസ്ഥതയിലുള്ള സംരംഭമാണ് തായ് എയര്‍ ഏഷ്യ.
English summary
Sixty percentage off on Thai air asia tickets
Story first published: Tuesday, September 27, 2016, 17:05 [IST]