ടെക് സ്റ്റാര്‍ട്ടപ് എക്‌സിറ്റില്‍ ഇന്ത്യ മൂന്നാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: നല്ല സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സൂചനയാണ് വിജയകരമായ സ്റ്റാര്‍ട്ടപ് എക്‌സിറ്റുകള്‍. 2016ല്‍ ആറ് മാസത്തെ കണക്കുകളനുസരിച്ച് ടെക് സ്റ്റാര്‍ട്ടപ്പ് എക്സിറ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. യുഎസ് സ്റ്റാര്‍ട്ടപ്പ് ഡാറ്റാബേസായ സിബി ഇന്‍സൈറ്റ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്.

എന്താണ് സ്റ്റാര്‍ട്ടപ് എക്‌സിറ്റ്

എന്താണ് സ്റ്റാര്‍ട്ടപ് എക്‌സിറ്റ്

ഒരു സംരംഭകന്‍ അവരുടെ സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി വില്‍ക്കുകയോ സ്റ്റാര്‍ട്ടപ്പുകളെ മറ്റ് കമ്പനികള്‍ ഏറ്റെടുക്കുകയോ ലയിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റാര്‍ട്ടപ്പ് എക്സിറ്റ് എന്നു പറയുന്നത്.

ഒന്നാമത് യുഎസ്

ഒന്നാമത് യുഎസ്

ഏറ്റവും അധികം ടെക് സ്റ്റാര്‍ട്ടപ്പ് എക്സിറ്റ് രേഖപ്പെടുത്തിയത് യുഎസിലാണ്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 857 ലയനങ്ങളും ഏറ്റെടുക്കലുകളും ഐപിഒകളുമാണ്(മെര്‍ജര്‍&അക്വിസിഷന്‍/ഐപിഒ)യുഎസിലുണ്ടായത്. ഇന്ത്യയില്‍ ഇക്കാലയളവില്‍ 86 എം&എ/ഐപിഒകളുമാണുണ്ടായിട്ടുള്ളത്. 135 എം&എ/ഐപിഒകളുമായി യുകെയാണ് രണ്ടാംസ്ഥാനത്ത്.

ഇന്ത്യ അഞ്ചാമത്

ഇന്ത്യ അഞ്ചാമത്

ഇന്ത്യയിലെ ആകെ എക്സിറ്റുകളില്‍ 28 ശതമാനം മൊബല്‍ വെഞ്ച്വേഴ്സ് മേഖലയിലാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഫണ്ട് കുറവ് കാരണം

ഫണ്ട് കുറവ് കാരണം

ഫണ്ടിന്റെ കുറവാണ് ഇടപാടുകളുടെ മൂല്യമിടിയാന്‍ കാരണമാവുന്നത്. എക്സിറ്റ് ചെയ്യപ്പെടുന്ന 72 ശതമാനം കമ്പനികളും വെഞ്ച്വര്‍ ക്യാപിറ്റലോ, പ്രൈവറ്റ് ഇക്യുറ്റിയോ സമാഹരിക്കാന്‍ കഴിയാത്തവരാണ്.

English summary

India ranks 3rd globally in tech startup exits

Successful startup exits are an indicator of successful startup ecosystem. Incidentally, till a couple of years back there were concerns that India wasn’t seeing too many exits of startups through mergers & acquisitions (M&As) or IPOs.
Story first published: Wednesday, September 28, 2016, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X