ഇന്ത്യയില്‍ ഏറ്റവും ടോപ്പാണ് ഈ ഐടി കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഐടി കമ്പനികള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ ഐടി കമ്പനികളുടെ പങ്ക് ചില്ലറയല്ല. ടിസിഎസ്,ഇന്‍ഫോസിസ്,വിപ്രോ തുടങ്ങിയ കമ്പനികള്‍ യുവാക്കള്‍ക്കും ആവേശമാണ്.

ലാഭവവും റവന്യൂവും കണക്കാക്കുമ്പോള്‍ 2016ല്‍ ഇന്ത്യയിലെ മികച്ച ഐടി കമ്പനികള്‍ ഇവയാണ്.

1. ടിസിഎസ്

1. ടിസിഎസ്

ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഐടി കമ്പനികളിലൊന്നാണ് ടിസിഎസ്. ആഗോളതലത്തില്‍ തന്നെ വലിയ ഐടി കമ്പനികളുടെ ലിസ്റ്റില്‍ ടിസിഎസുണ്ട്. 1968ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ടാറ്റ സണ്‍സിന്റെ ഭാഗമായിരുന്നു. 2004ല്‍ ടിസിഎസ് പബ്ലിക് കമ്പനിയായി. 350000 ജീവനക്കാരിലധികമുള്ള കമ്പനിക്ക് 40ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

റവന്യൂ: 107542.5 കോടി
ലാഭം: 23972 കോടി

 

2. ഇന്‍ഫോസിസ്

2. ഇന്‍ഫോസിസ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. പ്രമുഖ ബ്രാന്‍ഡായ ഇന്‍ഫോസിസ് നാരായണമൂര്‍ത്തി,ഗോപാലകൃഷ്ണന്‍,നന്ദന്‍ നില്‍കേനി,വിശാല്‍ സിക്ക എന്നീ ശക്തരായ സിഇഒമാരുടെ നേതൃത്വത്തില്‍ ഇനിയും വളരാനൊരുങ്ങുകയാണ്. ലോകമെമ്പാടും 100ലധികം ഡെവലപ്‌മെന്റ് സെന്ററുകളാണ് ഇന്‍ഫോസിസിനുള്ളത്.
റവന്യൂ: 65569 കോടി
ലാഭം: 18982 കോടി

 3. വിപ്രോ

3. വിപ്രോ

1945ല്‍ ആരംഭിച്ച വിപ്രോ ഐടിയിലേക്ക് കടന്നത് 1981ലാണ്. ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് വിപ്രോ. 170000ലധികം ജീവനക്കാരാണ് ലോകത്തിലങ്ങോളമിങ്ങോളം വിപ്രോയില്‍ ജോലി ചെയ്യുന്നത്. റവന്യൂ: 45096.4കോടി
ലാഭം: 8099 കോടി

 

4. എച്ച്‌സിഎല്‍ ടെക്‌നോളജീസ്

4. എച്ച്‌സിഎല്‍ ടെക്‌നോളജീസ്

നോയ്ഡ ആസ്ഥാനമായുള്ള കമ്പനിയാണ് എച്ച്‌സിഎല്‍. 1991ല്‍ ആരംഭിച്ച കമ്പനി ഇന്ന് ഐടി രംഗത്തെ പ്രമുഖ സാന്നിധ്യമാണ്. ശിവ നാടാരാണ് എച്ച്്സിഎല്ലിന്റെ സ്ഥാപകനും ഇപ്പോഴത്തെ ചെയര്‍മാനും. ആനന്ദ് ഗുപ്തയാണ് ഇപ്പോള്‍ സിഇഒ.

റവന്യൂ: 40527.5 കോടി
ലാഭം: 7267 കോടി

 

5. ടെക് മഹീന്ദ്ര

5. ടെക് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര. 2006ലാണ് സത്യം മഹീന്ദ്ര ആന്‍ഡ് ടെക്‌നോളജീസായി രൂപം മാറിയത്.
റവന്യൂ: 25727.2 കോടി
ലാഭം: 2693 കോടി

6. എംഫസിസ്

6. എംഫസിസ്

ജെറി റാവു, ജെറോണ്‍ ടാസ് എന്നിവരാണ് എംഫസിസിന്റെ സ്ഥാപകര്‍. ഐഎസ്ഒ 9001 സെര്‍ട്ടിഫൈഡ് കമ്പനിയാണ് എംഫസിസ്. 19 രാജ്യങ്ങളിലാണ് കമ്പനിയുടെ സാന്നിധ്യമുള്ളത്. ബെംഗളൂരു,മുംബൈ,ചെന്നൈ,ബറോഡ,മാംഗ്ലോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ എംഫസിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്.
റവന്യൂ: 6150 കോടി
ലാഭം: 758 കോടി

 7. എല്‍ ആന്‍ഡി ടി

7. എല്‍ ആന്‍ഡി ടി

മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വലിയ ബ്രാന്‍ഡാണ് എല്‍ ആന്‍ഡ് ടി. ലാര്‍സനും ടര്‍ബോയും 1997ലാണ് എല്‍ ആന്‍ഡ് ടി സ്ഥാപിച്ചത്. മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം. സഞ്ജയ് ജാലോണ്‍ ആണ് കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ.
റവന്യൂ: 5847.06 കോടി
ലാഭം: 803.1 കോടി

English summary

Top 10 Information Technology (IT) Companies in India 2016

Information Technology sector in India is one of the most important service sector. It contributes significantly to the country's GDP. Top IT companies in india comprise of companies like TCS, Infosys, Wipro leading the ranks with Tech Mahindra, HCL forming the middle.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X