ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആപ്പിളിനെ പിന്നിലാക്കി ഓപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒാപ്പോ ആപ്പിളിനെ മറികടന്നു.

 

കമ്പനി ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടം കുറയ്ക്കുന്നതായി ജര്‍മ്മനി ആസ്ഥാനമായുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ അറിയിച്ചു. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറാന്‍ ഒപ്പോയ്ക്ക് കഴിഞ്ഞു.

മറികടക്കാന്‍ സാംസംഗ്

മറികടക്കാന്‍ സാംസംഗ്

വില്‍പന മൂല്യത്തിന്റെ കാര്യത്തില്‍ സാംസംഗ് മാത്രമാണ് ഒപ്പോയ്ക്ക് മുന്നിലുള്ളത്. 2016 ഓഗസ്റ്റ് മാസമാണ് ആപ്പിളിനെ കവച്ചുവെച്ച് ഒപ്പോ മാര്‍ക്കറ്റില്‍ രണ്ടാമനായത്. മുന്‍ മാസത്തെ അപേക്ഷിച്ച് 16% വളര്‍ച്ചയാണ് ഈ മാസം ഒപ്പോയുണ്ടാക്കിയതെന്നും ജര്‍മ്മന്‍ ഏജന്‍സി പറയുന്നു.

ഫോട്ടോക്കായി മാത്രം

ഫോട്ടോക്കായി മാത്രം

സെല്‍ഫിയും ഫോട്ടോയുമെടുക്കാന്‍ വേണ്ടി പ്രത്യേക രൂപകല്‍പന നടത്തിയാണ് ഓപ്പോ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്.
ക്യാമറയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഒപ്പോ മോഡലുകള്‍ പുറത്തിറക്കിയത്.

ഇന്ത്യ പ്രധാന വിപണി

ഇന്ത്യ പ്രധാന വിപണി

ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയായി ഞങ്ങള്‍ക്ക്. ഇത് തിരിച്ചറിഞ്ഞാണ് ഒപ്പോയുടെ രൂപകല്‍പന. ഉപഭോക്താക്കളുടെ ട്രെന്‍ഡ് തിരിച്ചറിഞ്ഞ് മികച്ച ക്യാമറാ സംവിധാനമാണ് രൂപകല്‍പന ചെയ്തത്. സെല്‍ഫിക്കും ഫോട്ടോകള്‍ക്കും ഫോട്ടോ സാങ്കേതിക വിദ്യക്കും പ്രാധാന്യം നല്‍കുന്നത് തുടരും. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഓപ്പോയുടെ പ്രസിഡന്റ് സ്‌കൈലി അറിയിച്ചു.

ഒന്നാമത് സാംസംഗ്

ഒന്നാമത് സാംസംഗ്

ആദ്യ പാദത്തിലെ കണക്കനുസരിച്ച് വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍, മൂന്നാം സ്ഥാനത്ത് ഹ്യുവായ്, അഞ്ചാമത് വിവോ എന്നിങ്ങനെയാണ് പട്ടിക. ഐ.ഡി.സിയുടെ 2016ല്‍ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് ആദ്യമായാണ് ഓപ്പോ രാജ്യാന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ചില്‍ ഇടംനേടുന്നത്.

English summary

OPPO overtakes Apple by sales value in India

The going has just got rougher for Apple in India, a key market for the Cupertino, California-based company. Chinese player Oppo said it has pipped the iconic smartphone maker as the second-largest smartphone player by market share value in August, citing GfK data.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X