സാധാരണക്കാര്‍ക്കും പറക്കാം എയര്‍ ഏഷ്യയില്‍ നിരക്കിളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: വിമാനയാത്ര സാധാരണക്കാര്‍ക്കും അപ്രാപ്യമല്ല ഇനി. മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ ആഭ്യന്തര വിമാന സര്‍വീസില്‍ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ മാസം മൂന്ന് മുതല്‍ പതിനാറാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

 

 999 രൂപ മുതല്‍ ടിക്കറ്റുകള്‍

999 രൂപ മുതല്‍ ടിക്കറ്റുകള്‍

നികുതി ഉള്‍പ്പെടെ 999 രൂപ മുതലാണ് എയര്‍ ഏഷ്യയില്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.ഒക്ടോബര്‍ നാല് മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 27 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക.

അന്താരാഷ്ട്ര യാത്രകള്‍ 3,599 മുതല്‍

അന്താരാഷ്ട്ര യാത്രകള്‍ 3,599 മുതല്‍

ബംഗളൂരു, കൊച്ചി, ഹൈദരാബാദ്, ന്യൂഡല്‍ഹി, ഗോഹട്ടി, ജയ്പുര്‍, പൂനെ, ഇംഫാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വണ്‍ വേ ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്. കോലാലംപൂര്‍, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി, ഫുകറ്റ്, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,599 രൂപ മുതലാണ് നിരക്കുകള്‍.

എയര്‍ ഏഷ്യ ഇന്ത്യ

എയര്‍ ഏഷ്യ ഇന്ത്യ

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന സര്‍വീസായ എയര്‍ ഏഷ്യ ഇന്ത്യ എയര്‍ ഏഷ്യയുടേയും ടാറ്റ സണ്‍സിന്റേയും സംയുക്ത സംരംഭമാണ്. ഐടി ഹബ്ബായ ബെംഗളൂരുവും തലസ്ഥാനമായ ഡല്‍ഹിയുമുള്‍പ്പെടെ ഇന്ത്യയിലെ 11 സ്ഥലങ്ങളെയാണ് എയര്‍ ഏഷ്യ ഇന്ത്യ ബന്ധിപ്പിക്കുന്നത്. ചണ്ഡീഗഢ്, ജയ്പുര്‍, ഗോഹാട്ടി, ഇംഫാല്‍, പൂനെ, ഗോവ, വിസാഗ്, കൊച്ചി, ഹൈദരാബാദ് എന്നിവയെല്ലാം എയര്‍ ഏഷ്യ സര്‍വീസ് ലഭ്യമായ നഗരങ്ങളാണ്.

നിരക്കിളവ് എല്ലാ ഫ്‌ളൈറ്റുകള്‍ക്കും

നിരക്കിളവ് എല്ലാ ഫ്‌ളൈറ്റുകള്‍ക്കും

എയര്‍ ഏഷ്യ മലേഷ്യ, എയര്‍ ഏഷ്യ തായ്‌ലന്‍ഡ്, എയര്‍ ഏഷ്യ ഇന്തോനേഷ്യ, എയര്‍ ഏഷ്യ ഫിലിപ്പൈന്‍സ്, എയര്‍ ഏഷ്യ ഇന്ത്യ, മലേഷ്യ എയര്‍ ഏഷ്യ x, തായ് എയര്‍ ഏഷ്യ x എന്നിവയുടെ ഫ്‌ളൈറ്റുകള്‍ക്കെല്ലാം നിരക്കിളവ് ബാധകമായിരിക്കും.

English summary

AirAsia announces discount on domestic, foreign travel

Malaysian no-frills airline group AirAsia on Monday announced discounted fares across its flight, including those operated by its subsidiary AirAsia India, for a period that goes up to April next year.
Story first published: Tuesday, October 4, 2016, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X