ജിയോയ്ക്ക് റെക്കോഡ്,സിം കൈയിലാക്കിയത് ലക്ഷങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്ത് ഡാറ്റാ തരംഗം സൃഷ്ടിച്ച റിലയന്‍സ് ജിയോക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോക റെക്കോഡ്. ലോകത്തെ മറ്റ് ഏതൊരു ടെലികോം കമ്പനിയെക്കാളും വേഗത്തില്‍ ഉപഭോക്താക്കളെ സൃഷ്ടിച്ചതിലുള്ള റെക്കോര്‍ഡാണ് ജിയോക്ക് സ്വന്തമാകുന്നത്.

16 മില്ല്യണ്‍ ഉപഭോക്താക്കള്‍

16 മില്ല്യണ്‍ ഉപഭോക്താക്കള്‍

ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഇതവരെയുള്ളത്.

ഫേസ്ബുക്കിലും മുന്നില്‍

ഫേസ്ബുക്കിലും മുന്നില്‍

ലോകത്തെ മറ്റെല്ലാ കമ്പനികളെക്കാളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജിയോ സ്വന്തമാക്കിയതെന്നും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ജിയോ തന്നെയാണ് മുന്നിലെന്നും ഞായറാഴ്ച ജിയോ പുറത്തിറക്കിയ ഔദ്ദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലക്ഷ്യം 100 മില്ല്യണ്‍ ക്ലബ്

ലക്ഷ്യം 100 മില്ല്യണ്‍ ക്ലബ്

ഏറ്റവും ചുരുങ്ങിയ കാലയളവില്‍ 100 മില്ല്യണ്‍ ഉപഭോക്താക്കളെ സൃഷ്ടിച്ച് മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി പ്രസ്താവനയില്‍ അറിയിച്ചു.

എയര്‍ടെല്‍ മുന്നില്‍

എയര്‍ടെല്‍ മുന്നില്‍

ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് എയര്‍ടെല്ലിനാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. 257.5 മില്യണ്‍ പേരാണ് എയര്‍ടെല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്. 200 മില്യണ്‍ പേര്‍ വോഡഫോണില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ 177 മില്യണ്‍ പേര്‍ ഐഡിയ ഉപയോഗിക്കുന്നവരാണ്. ഇതിനിടയിലേക്കാണ് 100 മില്യണ്‍ ഉപഭോക്താക്കളെ എത്രയും വേഗം സൃഷ്ടിക്കണമെന്ന ലക്ഷ്യവുമായി ജിയോ എത്തുന്നത്.

ജിയോ ഓഫറുകള്‍

ജിയോ ഓഫറുകള്‍

സെപ്തംബര്‍ അഞ്ചിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഡാറ്റാ താരിഫ് പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും ജിയോയില്‍ നിന്നും സൗജന്യമായി വിളിക്കാം.കോളിനും ഡാറ്റയിലും റോമിംഗ് ചാര്‍ജുകള്‍ ജിയോയില്‍ ഈടാക്കില്ല. നിലവില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് രേഖകള്‍ ഒന്നു നല്‍കാതെ സിം ആക്ടിവേറ്റ് ചെയ്യാന്‍ 3,100 നഗരങ്ങളില്‍ ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്.

English summary

Reliance Jio plan helps create world record,got 16 mn subscribers

Reliance Jio Infocomm, the telecom venture of Reliance Industries, on Sunday said it has gained 16 million users in the first 26 days of launch of services on September 5, reports fe Bureau in New Delhi.
Story first published: Monday, October 10, 2016, 11:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X