ദീപാവലിയായില്ല ഓഹരിയില്‍ വമ്പന്‍ നേട്ടം

ഇന്ത്യയില്‍ സെന്‍സെക്‌സ് 520.91 പോയിന്റ് കുതിച്ചു. അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണിത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ദീപാലിയെത്തും മുന്‍പേ ഓഹരി വിപണിയില്‍ നേട്ടത്തിന്റെ വെടിക്കെട്ട്. ഇന്ത്യയില്‍ സെന്‍സെക്‌സ് 520.91 പോയിന്റ് കുതിച്ചു. അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണിത്.

 

അമേരിക്കയിലെ ഫാക്ടറി ഉത്പാദന സൂചികയിലുണ്ടായ ഇടിവ് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഓഹരിവിലകള്‍ കൂട്ടി.

സെന്‍സെക്‌സിന് ഉയര്‍ച്ച

സെന്‍സെക്‌സിന് ഉയര്‍ച്ച

1.89 ശതമാനം ഉയര്‍ന്ന സെന്‍സെക്‌സ് 28050.88ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 157.5 പോയിന്റ് (1.85 ശതമാനം) കയറി 8677.90 ല്‍ ക്ലോസ് ചെയ്തു. കമ്പോളത്തിലെ ആവേശം കറന്‍സി വിപണിയിലും ദൃശ്യമായി. ഡോളറിനു 16 പൈസ കുറഞ്ഞ് 66.72 രൂപയായി.

ബാങ്കിംഗ് ഓഹരികള്‍ക്ക നേട്ടം

ബാങ്കിംഗ് ഓഹരികള്‍ക്ക നേട്ടം

എസാര്‍ഗ്രൂപ്പ് തങ്ങളുടെ പെട്രോളിയം വ്യവസായം വിറ്റു കടങ്ങള്‍ കുറയ്ക്കുന്നതു തുടര്‍ച്ചയായ രണ്ടാംദിവസവും ഐസിഐസിഐ ബാങ്കിനും ആക്‌സിസ് ബാങ്കിനും നേട്ടമായി. രണ്ടുദിവസം കൊണ്ട് ഐസിഐസിഐ ബാങ്കിന് ഏഴു ശതമാനവും ആക്‌സിസിനു നാലരശതമാനവും നേട്ടമുണ്ടായി. എസാര്‍ ഗ്രൂപ്പിനു ഗണ്യമായി കടം കൊടുത്തിട്ടുണ്ട് ഈ ബാങ്കുകള്‍.

ജിഎസ്ടിയും അനുകൂലം

ജിഎസ്ടിയും അനുകൂലം

ജിഎസ്ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ആരംഭിച്ചതും കമ്പോളത്തെ ഉണര്‍ത്തി. വ്യാഴാഴ്ചയോടെ ജിഎസ്ടിയുടെ പൊതുനിരക്ക് സംബന്ധിച്ചു ധാരണയാകുമെന്നാണു പ്രതീക്ഷ.

വളര്‍ച്ച ഇവര്‍ക്ക്

വളര്‍ച്ച ഇവര്‍ക്ക്

മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകള്‍: ബാങ്കിങ് 2.37%, മൂലധന ഉല്‍പന്നങ്ങള്‍: 2.07%, ഐടി: 1.84%, മെറ്റല്‍: 1.82%. വിദേശ ധന സ്ഥാപനങ്ങളും സജീവമായിരുന്നു. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ വിലക്കയറ്റവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.

English summary

GST, oil, midcaps: Why Sensex ended 521 points higher tuesday

Benchmark share indices ended higher on Tuesday, amid firm global cues, after index heavyweights staged a recovery on short covering while financials rallied after ICICI Bank extended gains for the second straight session.
Story first published: Wednesday, October 19, 2016, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X