നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍

രാജ്യത്തെ 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഭീഷണിയില്‍. എസ്ബിഐക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ എടിഎം കാര്‍ഡുകളും സുരക്ഷാ ഭീഷണിയിലാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്. രാജ്യത്തെ 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഭീഷണിയില്‍. എസ്ബിഐക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ എടിഎം കാര്‍ഡുകളും സുരക്ഷാ ഭീഷണിയിലാണ്.

 

എടിഎം സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് വൈറസ് കടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എടിഎം തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഈ ബാങ്കുകള്‍ക്ക് ഭീഷണി

ഈ ബാങ്കുകള്‍ക്ക് ഭീഷണി

രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. 32 ലക്ഷം എടിഎം കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പ് ഭീഷണി നേരിടുന്നത്. എസ്ബിഐയ്ക്കും അനുബന്ധ ബാങ്കുകള്‍ക്കും പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്സിസ്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎം കാര്‍ഡുകളാണ് ഭീഷണി നേരിടുന്നത്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ഉപയോഗിക്കുന്നത് ഹിറ്റാച്ചിയുടെ എടിഎം സര്‍വീസാണ്.

എസ്ബിടിയില്‍ ആറ് ലക്ഷം കാര്‍ഡുകള്‍ ബ്ലോക്കാക്കി

എസ്ബിടിയില്‍ ആറ് ലക്ഷം കാര്‍ഡുകള്‍ ബ്ലോക്കാക്കി

തട്ടിപ്പ് ഭീഷണിയെ തുടര്‍ന്ന് എസ്ബിടി കഴിഞ്ഞ ദിവസം ആറ് ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. സമീപകാലത്ത് തട്ടിപ്പു നടന്ന എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിച്ചവരുടെ കാര്‍ഡുകളാണു ബ്ലോക്ക് ചെയ്തത്.

പിന്‍ നമ്പര്‍ മാറ്റണം

പിന്‍ നമ്പര്‍ മാറ്റണം

എച്ച്.ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ പിന്‍ നമ്പര്‍ മാറ്റണമെന്ന നിര്‍ദ്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. ബാങ്കുകളുടെ നെറ്റ് വര്‍ക്കുകള്‍ക്ക് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി ഉടന്‍ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ കാര്‍ഡുകള്‍ വാങ്ങണം

പുതിയ കാര്‍ഡുകള്‍ വാങ്ങണം

എസ്ബിഐ കേരളത്തിനകത്തും വിദേശത്തും ഉപയോഗിച്ചിരുന്ന എടിഎം കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. അമേരിക്ക, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇതാണ് ബാങ്കുകള്‍ പെട്ടന്ന് നടപടിയെടുക്കാന്‍ കാരണം.

English summary

30 lakh debit cards exposed to suspect ATMs

Close to 30 lakh debit cards are understood to have been used in ATMs that are suspected to have exposed card and PIN details to malware at the back end.
Story first published: Thursday, October 20, 2016, 17:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X