ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തവണയായി എയര്‍ടിക്കറ്റ് പണം നല്‍കാം

എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വിമാനയാത്രയ്ക്കുള്ള പണം തികഞ്ഞില്ലെങ്കിലോ? ക്രഡിറ്റ് കാര്‍ഡില്‍ ഫോണും ലാപ്‌ടോപ്പും വാങ്ങുന്നത്‌പോലെ വിമാനടിക്കറ്റ് പണം തവണകളായി അടയ്ക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് ആലോചിച്ചിട്ടില്ലേ. എന്നാലിനി വൈകണ്ട, മുന്‍നിര വിമാനക്കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

 

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്എസ്ബിസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണു തവണകളായി പണമടയ്ക്കുന്ന രീതി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.

 

യാത്രക്കാര്‍ക്ക് തവണയായി എയര്‍ടിക്കറ്റ് പണം നല്‍കാം

വെബ്‌സൈറ്റിലൂടെ വിമാനവും ടിക്കറ്റും തെരഞ്ഞെടുത്ത ശേഷം ഇഎംഐ ആയി പണം നല്‍കുന്ന രീതി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എയര്‍ അറേബ്യ ഏറ്റവും മികച്ച 50 ഗ്ലോബല്‍ എയര്‍ലൈനുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.

<strong>ബജറ്റില്‍ യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ്</strong>ബജറ്റില്‍ യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ്

English summary

Air Arabia offers Indian passengers the option of EMI payment

Air Arabia is offering Indian passengers the option of paying for tickets in monthly instalments. The EMI option would allow travellers to plan their expenses and allow them to travel to various destinations, which are offered by the Air Arabia network.
Story first published: Friday, October 21, 2016, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X