സ്വര്‍ണം കൈയിലൊതുങ്ങുന്നില്ല വില കുതിയ്ക്കുന്നു,വില ഇനിയും കൂടും

സ്വര്‍ണവിലയില്‍ വര്‍ധന. പത്ത് ഗ്രാമിന് 55 രൂപ കൂടി 30,045 രൂപയിലെത്തി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന. പത്ത് ഗ്രാമിന് 55 രൂപ കൂടി 30,045 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ തുടരുകയായിരുന്നു സ്വര്‍ണവില.

 

സ്വര്‍ണവില കേരളത്തില്‍

സ്വര്‍ണവില കേരളത്തില്‍

കേരളത്തില്‍ സ്വര്‍ണവില പവന് 80 രൂപ കൂടി 22,680 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ വില. ദീപാവലി അടുത്തതും ഇന്ത്യയില്‍ വിവാഹങ്ങളുടെ സീസണ്‍ ആയതും ഇനിയും സ്വര്‍ണവില കൂട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികള്‍.

സ്വര്‍ണവില വര്‍ധിക്കുന്നു

സ്വര്‍ണവില വര്‍ധിക്കുന്നു

ചൊവ്വാഴ്ച പവന് 22,480 രൂപയായിരുന്നു വില. ഒരു മാസത്തെ ഏറ്റവും താഴ്ന്ന വിലയിലായിരുന്നു ഇത്. പിന്നീട് 120 രൂപ വര്‍ധിച്ച് ബുധനാഴ്ച പവന് 22,680 രൂപയിലെത്തി. ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണ ഇറക്കുമതി കൂടും

സ്വര്‍ണ ഇറക്കുമതി കൂടും

രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി ഒമ്പതു മാസത്തിനിടയിലെ മികച്ച നിലയിലെത്തുമെന്നാണ് സൂചന. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി ബാങ്കുകളും ആഭരണ നിര്‍മാതാക്കളും ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം.

ഒക്ടോബറില്‍ 70ടണ്‍ ഇറക്കുമതി

ഒക്ടോബറില്‍ 70ടണ്‍ ഇറക്കുമതി

ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതി 6070 ടണ്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ 30 ടണ്‍ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തത്.

ആഗോളവിപണിയില്‍ വ്യതിയാനം

ആഗോളവിപണിയില്‍ വ്യതിയാനം

വെള്ളിവില കിലോഗ്രാമിന് 115 രൂപ താഴ്ന്ന് 42,950 രൂപയായി. ആഗോളവിപണിയില്‍ ഔണ്‍സിന് 0.1% കൂടി 1273.81 ഡോളര്‍ വരെ ഉയര്‍ന്നു. യൂറോപ്പില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതാണ് വ്യതിയാനത്തിന് കാരണം.

English summary

Gold price rises for 3rd day, hits 2-week high of Rs 30,540 per 10 grams

Gold price rose for the third consecutive day on Thursday and ended up by Rs 160 at its two-week high of Rs 30,540 per 10 grams on jewellers buying, tracking a firming trend overseas.
Story first published: Friday, October 21, 2016, 11:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X