ഒരു മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്രയ്ക്ക് 2500 രൂപ മാത്രം:ഉഡാന്‍ ജനുവരി മുതല്‍ ചിറക് വിരിക്കും

രാജ്യത്തെ ഒരു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുന്ന ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് ഇനി മണിക്കൂറിന് 2,500 രൂപയേ ചിലവാകുള്ളൂ. രാജ്യത്തെ ഒരു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുന്ന ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഒരു മണിക്കൂറില്‍ താഴെയുള്ള യാത്രയ്ക്ക് പരമാവധി 2,500 രൂപയായി നിജപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

 

പകുതി സീറ്റുകള്‍ക്ക് ഇളവ്

പകുതി സീറ്റുകള്‍ക്ക് ഇളവ്

ഉഡേ ദേശ് കാ ആം നാഗ്രിക് പദ്ധതിയില്‍ 50 ശതമാനം സീറ്റുകളാണ് ഉള്‍പ്പെടുക. ബാക്കിയുള്ള സീറ്റുകളില്‍ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള നിരക്ക് ഈടാക്കാം. ജനുവരി മുതല്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

സെസ് കൂട്ടും

സെസ് കൂട്ടും

50 ശതമാനം സീറ്റുകളില്‍ ഉഡാന്‍ നടപ്പാക്കുന്നത് വിമാനക്കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നതിനാല്‍ മറ്റു പ്രധാന ആഭ്യന്തര യാത്രാനിരക്കില്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തും.

വിമാന നിരക്ക് കൂടുമോ

വിമാന നിരക്ക് കൂടുമോ

ജിഎസ്ടിയിലെ നിര്‍ദേശങ്ങള്‍ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തുമോയെന്ന് അയാട്ടയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള പ്രധാന റൂട്ടുകളിലെ യാത്രക്കാരില്‍നിന്ന് വളരെ ചെറിയ തുകയേ സെസ് ആയി പിരിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ പറയുന്നത്. അധികനിരക്ക് എത്രയെന്നുള്ളതില്‍ തീരുമാനം വരും ദിവസങ്ങളിലേ അറിയൂ.

ഉഡാന്‍ പദ്ധതി

ഉഡാന്‍ പദ്ധതി

തിരക്കു കുറഞ്ഞ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 476500 കിലോമീറ്റര്‍ പരിധി അധവാ ഒരു മണിക്കൂര്‍ യാത്രയ്ക്കുള്ളിലാണ് പദ്ധതി നടപ്പിലാക്കുക. വിമാനങ്ങളില്‍ ഒമ്പത് സീറ്റ് മുതല്‍ 40 സീറ്റുവരെയും ഹെലികോപ്റ്ററുകളില്‍ അഞ്ചു സീറ്റു മുതല്‍ 13 സീറ്റ് വരെയും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടും.

കമ്പനികള്‍ക്ക് നികുതിയിളവ്

കമ്പനികള്‍ക്ക് നികുതിയിളവ്

കേന്ദ്രത്തിനു പുറമെ ബന്ധപ്പെട്ട സംസ്ഥാനങ്ങളും നിധിയിലേക്കു നിശ്ചിത തുക നല്‍കണം. ഇന്ധന നികുതി, സേവന നികുതി, സംസ്ഥാന നികുതികള്‍ തുടങ്ങിയവയില്‍ കമ്പനികള്‍ക്ക് ഇളവു കിട്ടും.
പദ്ധതിയുമായി ബന്ധപ്പെട്ട നിയമ നിബന്ധനകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ അവലോകനം ചെയ്യും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

English summary

Govt unveils UDAN, fares capped at Rs 2,500 for 1-hour flights

To boost air travel between smaller cities, fares for one-hour flights will be capped at Rs. 2,500 in the new UDAN scheme that is likely to launch in January.
Story first published: Saturday, October 22, 2016, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X