ജിയോ കോള്‍ ഡ്രോപ്: കമ്പനികള്‍ക്ക് പിഴ

ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് നിര്‍ദേശം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശം.

 

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനിള്‍് വലിയ തുക നല്‍കണമെന്നാണ് ട്രായ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഭീമന്‍ തുക പിഴ നല്‍കണം

ഭീമന്‍ തുക പിഴ നല്‍കണം

ടെലികോം കമ്പനികളുടെ ഓരോ സര്‍ക്കിളുകളില്‍ നിന്നും 50 കോടി രൂപ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. മൊത്തം പിഴത്തുക 3,000 കോടി വരും. ജിയോയില്‍ നിന്നും മറ്റു നെറ്റ്വര്‍ക്കുകളിലേക്കും തിരിച്ചുമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യാന്‍ ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്നില്ലെന്ന റിലയന്‍സ് ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജിയോവിലെ കോള്‍ഡ്രോപ്പുകള്‍

ജിയോവിലെ കോള്‍ഡ്രോപ്പുകള്‍

മറ്റു ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ജിയോ കഴിഞ്ഞ രണ്ട് മാസമായി പരാതി ഉന്നയിച്ചിരുന്നു. ട്രായ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ടെലികോം മന്ത്രാലയത്തിനും ജിയോ പരാതി നല്‍കിയിരുന്നു. വേണ്ടത്ര ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാത്തതിനാല്‍ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ പ്രതിദിനം 52 കോടി കോള്‍ ഡ്രോപ്പുകള്‍ വരെ ഉണ്ടാകുന്നുവെന്നായിരുന്നു ജിയോയുടെ പരാതി.

ചെയ്തത് ഗുരുതര കുറ്റം

ചെയ്തത് ഗുരുതര കുറ്റം

പൊതുജന താത്പര്യത്തിനും കമ്പനികള്‍ക്കിടയിലുള്ള മത്സര ബുദ്ധി ഇല്ലാതാക്കാനും ശ്രമിച്ചെന്നാരോപിച്ചാണ് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. ടെലികോം ആക്ട് പ്രകാരം ഉറപ്പാക്കേണ്ട സേവന ഗുണനിലവാരം പാലിച്ചില്ലെന്നും കമ്പനികള്‍ക്കെതിരെ ട്രായ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ജിയോ സൗജന്യമായി നല്‍കുന്ന വോയ്‌സ് കോളുകള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്. ഇത് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാവുന്നത്ര ഗുരുതരമായ കുറ്റമാണെന്നും ട്രായ് അയച്ച കത്തില്‍ പറയുന്നു.

കമ്പനികള്‍ ഇത്രയും പണമടയ്ക്കണം

കമ്പനികള്‍ ഇത്രയും പണമടയ്ക്കണം

21 സര്‍ക്കിളുകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഭാരതി എയര്‍ടെല്ലിന് ഓരോ സര്‍ക്കിളിലും 50 കോടി വീതം ആകെ 1,050 കോടിയാണ് പിഴ ചുമത്തിയത്. അതുപോലെതന്നെ 21 സര്‍ക്കിളുകളുളള വോഡഫോണിന് 1050 കോടിയും 19 സര്‍ക്കിളുകളിലുള്ള ഐഡിയ 950 കോടിയുമാണ് പിഴ അടയ്‌ക്കേണ്ടത്.

ടെലികോമില്‍ മത്സരം

ടെലികോമില്‍ മത്സരം

ഡിസംബര്‍ വരെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ആജീവനാന്ത സൗജന്യ കോളുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷക ഓഫറുകള്‍ക്കെതിരെ എതിര്‍പ്പുമായി എയര്‍ടെല്ലും, വൊഡാഫോണും ഐഡിയയുമെല്ലാം രംഗത്തെത്തിയിരുന്നു. ഇത് നിയമവിധേയമല്ലെന്ന ടെലികോം കമ്പനികളുടെ വാദം ട്രായ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

English summary

TRAI wants Jio rivals to pay Rs. 3,050 crore fine

The Telecom Regulatory Authority of India recommended a hefty penalty of Rs. 3,050 crore on top three telcos – Airtel, Vodafone and Idea, for violating their license agreement and denial of interconnection to new player Reliance Jio.
Story first published: Saturday, October 22, 2016, 13:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X