ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് ടാറ്റ ഗ്രൂപ്പ്, അപ്രതീക്ഷിത നീക്കം!

ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്‍മാന്‍ സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്‍മാന്‍ സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി. രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് സ്ഥാനമേല്‍ക്കും.

 

100 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ ബിസിനസ് രംഗത്തെ ഭീമന്മാരാണ്. കമ്പനിയുടെ തലപ്പത്ത പൊടുന്നനെയുണ്ടായ മാറ്റം ബിസിനസ് രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

പുതിയ ചെയര്‍മാന്‍ നാല് മാസത്തിനകം

പുതിയ ചെയര്‍മാന്‍ നാല് മാസത്തിനകം

പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനലിനും രൂപം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗിലായിരുന്നു പുതിയ തീരുമാനം.പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും.

വിറ്റുവരവില്‍ കുറവ്

വിറ്റുവരവില്‍ കുറവ്

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ വിറ്റുവരവ് 2014-15ലെ 108 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 103 ബില്ല്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.

ചെയര്‍മാന്‍ സിറസ് മിസ്ട്രി

ചെയര്‍മാന്‍ സിറസ് മിസ്ട്രി

ടാറ്റാ സണ്‍സ് ചെയര്‍മാനായി 2012ലാണ് സിറസ് പി മിസ്ട്രി നിയമിതനായത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി മിസ്ട്രി ചുമതലയേല്‍ക്കുകയും പിന്നീട് ചെയര്‍മാനായി ബോര്‍ഡ് യോഗം നിയമിക്കുകയുമായിരുന്നു.

ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമന്‍

ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമന്‍

ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പുല്ലാഞ്ചി മിസ്ട്രിയുടെ മകനാണ് സിറസ് മിസ്ട്രി. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തി കൂടിയാണ് സിറസ്. ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റതോടെ പുതിയ നേതൃനിരയ്ക്ക് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തിരുന്നു.

English summary

Tata Sons Unexpectedly Removes Cyrus Mistry as Chairman

Tata Group, one of India’s largest conglomerates, abruptly removed its chairman Monday, replacing him temporarily with his predecessor, a member of the company’s founding family.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X