ആരാവും അടുത്ത ചെയര്‍മാന്‍,ടാറ്റ സണ്‍സിനെ സിറസ് മിസ്ട്രിയ്ക്ക് ശേഷം ആര് നയിക്കും?

മിസ്ത്രിക്ക് പിന്‍ഗാമിയായി ആരു വരും? വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഒട്ടനവധി ബിസിനസുകളുള്ളതാിനാല്‍ രാജ്യാന്തര ബിസിനസിലും അറിവുള്ളവരെയായിരിക്കും ടാറ്റ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ട്രിയെ പുറത്താക്കിയ സാഹചര്യത്തില്‍ നിയമപോരാട്ടം വരെ ആരംഭിച്ചിരിക്കുകയാണ്. മിസ്ത്രിക്കു പകരം നാലു മാസത്തേക്ക് ഇടക്കാല ചെയര്‍മാനായി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുമെന്നാണ് രത്തന്‍ ടാറ്റ അറിയിച്ചത്.

 

മിസ്ത്രിക്ക് പിന്‍ഗാമിയായി ആരു വരും? വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഒട്ടനവധി ബിസിനസുകളുള്ളതാിനാല്‍ രാജ്യാന്തര ബിസിനസിലും അറിവുള്ളവരെയായിരിക്കും ടാറ്റ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത.

ആരാവും അടുത്ത ചെയര്‍മാന്‍

ആരാവും അടുത്ത ചെയര്‍മാന്‍

ഇന്‍ഡസ്ട്രിയലിസ്റ്റായ ഹര്‍ഷ് ഗോങ്കയുടെ ട്വീറ്റുകള്‍ പുറത്ത് വന്നിരുന്നു. മിസ്ട്രിയ്ക്ക് പകരം അര ഡസനിലേറെപ്പേരുടെ പേരാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പെപ്‌സികോ മേധാവി ഇന്ദ്രനൂയി, ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല നയിക്കുന്ന അര്‍ധസഹോദരന്‍ നോയല്‍ ടാറ്റ, വോഡഫോണിന്റെ മുന്‍ മേധാവി അരുണ്‍ സരിന്‍, ബെയിന്‍ കാപ്പിറ്റലിന്റെ അമിത് ചന്ദ്ര, ടിസിഎസ് മേധാവി എന്‍. ചന്ദ്രശേഖരന്‍, ടാറ്റാ സ്റ്റീലിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ ബി. മുത്തുരാമന്‍, ടാറ്റാ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഇഷാത് ഹുസൈന്‍ തുടങ്ങിയവരാണു പട്ടികയിലുള്ളത്. രത്തന്‍ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിക്കാണ് പുതിയ സാരഥിയെ കണ്ടെത്തുന്ന ചുമതല.

ഈ പട്ടിക പൂര്‍ണമല്ല. ഇതില്‍ ഉള്‍പ്പെടാത്ത ഒരാളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. എങ്കിലും മൂന്ന് പേരുടെ പേരാണ് ഇപ്പോള്‍ ഏറ്റവും മുഖ്യം.

 

എന്‍ ചന്ദ്രശേഖരന്‍

എന്‍ ചന്ദ്രശേഖരന്‍

ടിസിഎസിന്റെ സിഇഒ ആയ എന്‍ ചന്ദ്രശേഖരനെ പരിഗണിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. താരതമ്യേന ചെറുപ്പക്കാരനായ ചന്ദ്രശേഖരന്‍ ഏറ്റവും ലാഭകരമായ കമ്പനിയെയാണ് നയിക്കുന്നത്. ടിസിഎസിന്റെ തലപ്പത്ത് ഒരുപാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് കമ്പനിയെ നന്നായിയറിയാം.

പക്ഷേ ടിസിഎസ് ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. രണ്ടാം പാദ ഫലം പുറത്തുവന്നതും ഐടി രംഗത്തുള്ള ഇപ്പോഴത്തെ പ്രതിസന്ധിയും നിലവിലുള്ളപ്പോള്‍ ചന്ദ്രശേഖരന് കമ്പനിയെ വിട്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

 

ഇന്ദ്ര നൂയി

ഇന്ദ്ര നൂയി

പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി പട്ടികയില്‍ മുന്നിലാണ്. ലോകത്തെ തന്നെ രണ്ടാമത്തെ ഫുഡ് ആന്‍ഡ് ബിവറേജ് കമ്പനിയെ നയിക്കുന്ന ഇന്ദ്ര നൂയിയുടെ അന്താരാഷ്ട്ര തലത്തിലുള്ള പരിചയവും ഗുണം ചെയ്യും. ഉപ്പ് മുതല്‍ സ്റ്റീല്‍ വരെ നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പിന് ഈ പരിചയം അനിവാര്യമാണ്.

നോയല്‍ ടാറ്റ

നോയല്‍ ടാറ്റ

നാവല്‍ ആന്‍ഡ് സൈമണ്‍ ടാറ്റയുടെ മകനാണ് നോയല്‍ ടാറ്റ. ടാറ്റ ഇന്റര്‍നാഷ്ണലിന്റെ എംഡിയും ട്രെന്‍ഡിന്റെ ചെയര്‍മാനുമാണ് നോയല്‍. ടാറ്റ കുടുംബത്തില്‍ നിന്ന് തന്നെയാണ് എന്നതാണ് നോയലിന്റെ മറ്റൊരു പോസിറ്റീവ്. പക്ഷേ യൂറോപ്പിലടക്കമുള്ള വമ്പന്‍ ബിസിനസ് സാമ്രാജ്യത്തെ നയിക്കാന്‍ ഈ അനുഭവസമ്പത്ത് മതിയാകില്ല.

നന്ദന്‍ നിലേകനി

നന്ദന്‍ നിലേകനി

നാരായണ മൂര്‍ത്തിക്കൊപ്പം ഇന്‍ഫോസിസ് സ്ഥാപിച്ച ആറുപേരില്‍ ഒരാളാണ് നന്ദന്‍ നിലേകനി. വലിയ മാറ്റങ്ങളൊന്നും തന്റെ പേരില്‍ സൃഷ്ടിച്ചില്ല എന്നത് നന്ദന്‍ നിലേകനിക്ക് ഒരു പോരായ്മയാകും എങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കോറസ് പോലെയുള്ള ഏറ്റെടുക്കലുകള്‍ നടത്തിയ കമ്പനിയെ നയിക്കാന്‍ ഈ പരിചയം മതിയാകുമോ എന്ന് കണ്ടറിയണം. Read Also:  മിസ്ട്രിയെ നീക്കിയ ശേഷം മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

English summary

Who Will Be The Next Chairman Of Tata Sons?

Assuming the battle does not get ugly and ends-up in Court, let us see the likely potential candidates, who could become the next Chairman of Tata Sons, after the board replaced Cyrus Mistry with an interim Chairman.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X