ക്രൂഡ് ഓയില്‍ വിലയിടിയുന്നു, പ്രവാസികളെന്തു ചെയ്യും

ക്രൂഡ് ഓയില്‍ വില തകരുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിലും ഇടിവ് പ്രകടമാകുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രൂഡ് ഓയില്‍ വില തകരുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിലും ഇടിവ് പ്രകടമാകുന്നുണ്ട്. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും നിതാഖത്തും ഗള്‍ഫ് പണത്തെ ആശ്രയിക്കുന്ന കേരളത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.

 

പുതിയ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ വളരെ കുറയുകയാണ്.

24 ലക്ഷം മലയാളികള്‍ പ്രവാസികള്‍

24 ലക്ഷം മലയാളികള്‍ പ്രവാസികള്‍

ഏകദേശം 24 ലക്ഷം പ്രവാസി മലയാളികള്‍ ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍. പ്രതിവര്‍ഷം ഏകദേശം 1,30,000 കോടി രൂപയാണ് ഇന്ത്യയിലേക്ക് പ്രവാസികളയക്കുന്നത്. കേരളത്തിന്റെ ജിഡിപിയുടെ 40 ശതമാനം പ്രവാസികളുടെ സംഭാവനയാണ്.

ഓരോ വീട്ടിലും ഒരു പ്രവാസി

ഓരോ വീട്ടിലും ഒരു പ്രവാസി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപ്പണം എത്തുന്നത് മലപ്പുറം ജില്ലയിലേക്കാണ്. ഏറ്റവും കുറവ് വിദേശപ്പണമെത്തുന്നത് ഇടുക്കിയിലേക്കാണ്. സംസ്ഥാനത്ത് 19 ശതമാനം കുടുംബങ്ങളിലും ഒരു അംഗമെങ്കിലും ഗള്‍ഫില്‍ പണിയെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

2.2 % ഇടിവ്

2.2 % ഇടിവ്

2015ല്‍ ഇന്ത്യയിലേക്കു മൊത്തം വന്ന പ്രവാസി പണം 6900 കോടി ഡോളറാണ്. തലേവര്‍ഷത്തെ 7000 കോടി ഡോളറില്‍നിന്ന് 2.2 ശതമാനം കുറവ്. ഈ കുറവ് മുഴുവനായും ഗള്‍ഫ് മേഖലയില്‍നിന്നാണ്.എണ്ണവിലയിടിവ് മൂലം പലര്‍ക്കും ശമ്പളം കുറഞ്ഞതാണ് ഇതിന് കാരണം.

നിക്ഷേപത്തിലും ഇടിവ്

നിക്ഷേപത്തിലും ഇടിവ്

ഏപ്രില്‍-ജൂലൈ കാലയളവില്‍ 276.5 കോടി ഡോളറാണ് എന്‍ആര്‍ഐ നിക്ഷേപത്തിലെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 702.8 കോടി ഡോളര്‍ വര്‍ധനയുണ്ടായിടത്താണ് ഇത്. സമീപകാലത്തൊന്നും ഇത്തരമൊരു ഇടിവ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടില്ല. Read Also: ഗള്‍ഫില്‍ നിന്നും ഗള്‍ഫ് മണി വരുന്നത് നിലയ്ക്കുന്നു

പ്രവാസി പുനരധിവാസ പദ്ധതി

പ്രവാസി പുനരധിവാസ പദ്ധതി

പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. Read Also: ഗള്‍ഫിലെ നല്ലകാലം തീര്‍ന്നോ ? പ്രവാസിപ്പണം നിലയ്ക്കുന്നു

 

 

English summary

Indian expatriates hit hard as Gulf economies slip on free fall in crude prices

Low oil prices have also hit the economies of the Gulf Cooperation Council (GCC) countries. Gulf economies, with the exception of Dubai, are almost fully dependent on petro income. The free fall in crude prices have led to job cuts and resulted in companies not granting increments.
Story first published: Thursday, October 27, 2016, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X