യുകെ വിസ നിയമങ്ങള്‍ മാറുന്നു,ഇന്ത്യന്‍ ഐടിക്ക് തിരിച്ചടി

യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ ശ്രമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി യുകെ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ ശ്രമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി യുകെ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി.

യുകെ ആഭ്യന്തര മന്ത്രാലയമാണ് പുതിയ വിസാ നയം പ്രഖ്യാപിച്ചത്.

ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

വിസാ നയ പരിഷ്‌കരണം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകള്‍ക്കും വലിയ തിരിച്ചടിയാകും.

 യുകെ വിസ ഫീസ് കൂട്ടി

യുകെ വിസ ഫീസ് കൂട്ടി

പുതിയ വിസാ നയം പ്രകാരം നവംബര്‍ 24നു ശേഷം ടയര്‍ 2 ഐസിടി (Intra company transfer-യുകെയിലെ കമ്പനിയുടെ വിദേശ രാജ്യങ്ങളിലുള്ള ബ്രാഞ്ചുകളില്‍ നിന്നും ജീവനക്കാരെ യുകെയിലേക്ക് സ്ഥലം മാറ്റുന്ന പ്രക്രിയ) വിഭാഗത്തില്‍ യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള തുടക്ക ശമ്പള പരിധി 20,800 പൗണ്ടില്‍ നിന്നും 30,000 പൗണ്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഐടി കമ്പനിക്കാരെ ബാധിക്കും

ഐടി കമ്പനിക്കാരെ ബാധിക്കും

ഐസിടി മാര്‍ഗ്ഗം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ബ്രിട്ടനിലുള്ള ഇന്ത്യന്‍ ഐടി കമ്പനികളാണ്. ഐസിടി റൂട്ട് അനുസരിച്ച് ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്കാണ് 90% വിസ അനുവദിച്ചിരുന്നതെന്ന് ബ്രിട്ടനിലെ കുടിയേറ്റ ഉപദേശക സമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ടിയര്‍ 2 ഐടിസി ജനറല്‍ വിസയിലും ശമ്പളപരിധി ഉയര്‍ത്തിയതും ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യില്ല.

പുതിയ വ്യവസ്ഥകള്‍

പുതിയ വ്യവസ്ഥകള്‍

മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ബ്രിട്ടനവില്‍ സ്ഥിരതാമസ സൗകര്യം വേണമെങ്കില്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നതോടൊപ്പം ഭാഷാ പരിജ്ഞാന പരീക്ഷ പാസാകണമെന്നതും പുതിയ വ്യവസ്ഥയാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷ വിസയിലെത്തുന്നവര്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസായിരിക്കണമെന്നും നിബന്ധനയുണ്ട്. വിദേശ തൊഴിലാളികളുടേയും കുടിയേറ്റക്കാരുടേയും എണ്ണം നിയന്ത്രിക്കാനാണ് തെരേസ മേയ് സര്‍ക്കാരിന്റെ ലക്ഷ്യം.

English summary

New UK visa rules for non-EU citizens set to affect Indian IT professionals

Britain introduced higher salary thresholds, which is set to affect Indian professionals and IT companies, particularly those using the Intra-Company Transfer (ICT) visa.
Story first published: Monday, November 7, 2016, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X