വാട്ടര്‍ബില്ലിനും ഫോണ്‍ ബില്ലിനും പഴയ നോട്ടുകള്‍ നല്‍കാം

വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും പഴയ നോട്ടുകള്‍ സ്വീകരിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പെട്രോള്‍ പമ്പുകളും ആശുപത്രികളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും പഴയ നോട്ടുകള്‍ സ്വീകരിക്കും. രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ കറന്‍സികള്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവസരം വെള്ളിയാഴ്ച അവസാനിക്കും.

കറന്‍സി നോട്ടുകളുടെ ക്ഷാമം കണക്കിലെടുത്ത് വാട്ടര്‍ബില്‍ അടയ്ക്കാനുള്ള തീയ്യതി ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. ജലവിഭവ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വരെ മാത്രമേ ബാങ്കുകളൊഴികെയുള്ള സ്ഥാപനങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. ഇതിന് ശേഷം കൈവശമുള്ള നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.

വാട്ടര്‍ബില്ലിനും ഫോണ്‍ ബില്ലിനും പഴയ നോട്ടുകള്‍ നല്‍കാം

ഇന്ന് വൈകുന്നേരം വരെ വാട്ടര്‍ അതോരിറ്റി കൗണ്ടറുകളില്‍ പഴയ 500, 1000 നോട്ടുകളും സ്വീകരിക്കും. രാജ്യത്തെ എല്ലാ ബിഎസ്എന്‍എല്‍ ഓഫീസുകളിലും ഇന്ന് പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. എടിഎം വഴി ഇപ്പോള്‍ പ്രതിദിനം 2000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക.

എടിഎം കൗണ്ടറുകള്‍ തുറന്നെങ്കിലും പണലഭ്യത എല്ലാത്തിലും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ബാങ്കു വഴി പ്രതിദിനം 4000 രൂപ മാത്രമാണ് മാറ്റി നല്‍കുന്നത്. എന്നാല്‍ അക്കൗണ്ടിലേക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. ബാങ്കുകളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണം സ്വീകരിക്കും.

<strong> കറന്‍സി റദ്ദാക്കല്‍;ബാങ്കിലേക്കോടും മുന്‍പ് അറിയണം ഇതെല്ലാം</strong> കറന്‍സി റദ്ദാക്കല്‍;ബാങ്കിലേക്കോടും മുന്‍പ് അറിയണം ഇതെല്ലാം

English summary

Water authority and BSNL is accepting old notes

Water bill can be paid by old currency. BSNL and MTNL users can pay their phone and internet bills with old cash.
Story first published: Friday, November 11, 2016, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X