വീണ്ടും ഞെട്ടിക്കാന്‍ ജിയോ; അണിയറയില്‍ ജിയോ ടിവി,മീഡിയ ഷെയര്‍

ടെലികോം രംഗത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഒരു തരംഗത്തിന് തയ്യാറെടുക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടെലികോം രംഗത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും ഒരു തരംഗത്തിന് തയ്യാറെടുക്കുകയാണ്. ഇന്റര്‍നെറ്റ് സേവന രംഗത്ത് കൂടുതല്‍ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെക്കന്റില്‍ പരമാവധി ഒരു ജിബി വരെ ഡാറ്റാ വേഗത നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സര്‍വീസ് ആണ് ജിയോ അടുത്തതായി അവതരിപ്പിക്കുന്നത്.

പുതിയ സര്‍വീസ് ജിയോ എന്ന് അവതരിപ്പിക്കും എന്നത് ഇതുവരേക്കും തീരുമാനിച്ചിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സേവനം നിലവില്‍ വന്നേക്കാം. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സര്‍വീസ് പരീക്ഷണടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എഫ്ടിടിഎച്ച്

എഫ്ടിടിഎച്ച്

ഫൈബര്‍ ടു ഹോം സര്‍വീസിനെ(എഫ്ടിടിഎച്ച്) അടിസ്ഥാനമാക്കിയാണ് ജിയോയുടെ പുതിയ പദ്ധതി. രാജ്യത്തെ എല്ലായിടത്തും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖലയുള്ള ഏക കമ്പനിയാണ് ജിയോ.എഫ്ടിടിച്ച് സര്‍വീസിലൂടെ വണ്‍ ജിബിപിഎസ് വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അവതരിപ്പിക്കാനാണ് ജിയോയുടെ നീക്കം.

സെറ്റ്‌ടോപ്പ് ബോക്‌സ് ഫ്രീ

സെറ്റ്‌ടോപ്പ് ബോക്‌സ് ഫ്രീ

ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്തെ പ്രമുഖ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ പുതിയ നീക്കം. ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഉപഭോക്താവിന് ഒരു സെറ്റ്ടോപ്പ് ബോക്സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ബോക്സും ലഭിക്കും.

ജിയോ ടിവി

ജിയോ ടിവി

ജിയോ ടിവിക്കായുള്ള സെറ്റ്ടോപ്പ് ബോക്സ് റൗട്ടറായും പ്രവര്‍ത്തിക്കും. ഇതുവഴി 44 ഡിവൈസുകള്‍ വരെ ഒരേ സമയത്ത് കണക്ട് ചെയ്യാം. 350 ചാനലുകളാണ് ജിയോ ടിവിയിലൂടെ ലഭ്യമാക്കുക. ഇതില്‍ അമ്പതോളം ചാനലുകള്‍ എച്ച്ഡി ആയിരിക്കും. ടിവി പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്യാനും സാധിക്കും. എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വറുകളില്‍ സൂക്ഷിക്കാം. Read Also: മലയാളികള്‍ക്ക് പ്രിയം ജിയോ: കേരളത്തില്‍ 10 ലക്ഷം ജിയോക്കാര്‍

ജിയോ മീഡിയ ഷെയര്‍

ജിയോ മീഡിയ ഷെയര്‍

ജിയോ മീഡിയാ ഷെയര്‍ എന്ന ആപ്പും ജിയോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പല തരം ഡിവൈസുകളില്‍ മീഡിയയെ ഷെയര്‍ ചെയ്യാനാണ് ഈ ആപ്പ്. ടിവി,ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ 5 ഉപകരണങ്ങളില്‍ വരെ ഇത് കണക്ട് ചെയ്ത് വീഡിയോയോ പാട്ടോ പ്ലേ ചെയ്യാന്‍ കഴിയും. Read Also: ജിയോയില്‍ മാര്‍ച്ച് വരെ എല്ലാം സൗജന്യം

ജിയോ തരംഗം

ജിയോ തരംഗം

ജിയോ ഓഫറുകള്‍ സെപ്തംബര്‍ അഞ്ചിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഡാറ്റാ താരിഫ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും ജിയോയില്‍ നിന്നും സൗജന്യമായി വിളിക്കാം.കോളിനും ഡാറ്റയിലും റോമിംഗ് ചാര്‍ജുകള്‍ ജിയോയില്‍ ഈടാക്കില്ല. നിലവില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് രേഖകള്‍ ഒന്നു നല്‍കാതെ സിം ആക്ടിവേറ്റ് ചെയ്യാന്‍ 3,100 നഗരങ്ങളില്‍ ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്.

 16 മില്ല്യണ്‍ ഉപഭോക്താക്കള്‍

16 മില്ല്യണ്‍ ഉപഭോക്താക്കള്‍

ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്.

ജിയോ കോള്‍ ഡ്രോപ്

ജിയോ കോള്‍ ഡ്രോപ്

ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശിച്ചിരുന്നു.

English summary

Reliance Jio next big plan: Disrupt market with broadband service

Reliance Jio rolls out the new services, including the wired broadband, the company has already started testing some of those in select areas across country.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X