എടിഎമ്മുകളില്‍ പുതിയ 2000 രൂപയെത്തി

സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകള്‍ തുടക്കത്തില്‍ ലഭ്യമായത്. സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലാണ് 2000 എത്തിയിരിക്കുന്നത്.

 

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല. പകരമായി 100, 50 രൂപകളുടെ നോട്ടുകളാണ് എടിഎമ്മില്‍ നിന്നും ലഭിച്ചിരുന്നത്.

 
എടിഎമ്മുകളില്‍ പുതിയ 2000 രൂപയെത്തി

ഫെഡറല്‍ ബാങ്കിന്റെ തേവരയിലെ എടിഎമ്മില്‍നിന്ന് ഇടപാടുകാര്‍ക്ക് 2,000 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കിത്തുടങ്ങി. ബാങ്കിന്റെ അഞ്ച് എടിഎമ്മുകള്‍ 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ പര്യാപ്തമായ രീതിയില്‍ റീകാലിബ്രേറ്റ് ചെയ്തുകഴിഞ്ഞതായി അധികാരികള്‍ അറിയിച്ചിട്ടുണ്ട്.


അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നാലിലൊന്നും ആവശ്യക്കാര്‍ക്ക് 2,000ന്റെ കറന്‍സികള്‍ ലഭ്യമാകുംവിധം റീകാലിബ്രേറ്റ് ചെയ്യുമെന്നാണ് ഫെഡറല്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്. അതേ സമയം 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ എടിഎം വഴി 50, 20 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

English summary

ATM starts dispersing 2000 rupee notes

New Rs. 2,000 notes is available in some ATMs from today. ld Rs. 500 and Rs. 1,000 notes, scrapped last week in a sudden announcement by Prime Minister Narendra Modi, will be accepted for 10 more days at government hospitals, private nursing homes, petrol stations, and as power and water bills.
Story first published: Wednesday, November 16, 2016, 17:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X