ലോണെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത,നിക്ഷേപിച്ചവര്‍ക്ക് വരുമാനം കുറയും

കറന്‍സി നിരോധനത്തിന്റെ പ്രതിഫലനം പലിശ നിരക്കുകളിലും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തിന്റെ പ്രതിഫലനം പലിശ നിരക്കുകളിലും. ജനങ്ങള്‍ നോട്ട് നിക്ഷേപിക്കാന്‍ മത്സരിച്ചതോടെ ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുകയാണ്.

കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു.

പലിശ നിരക്കുകളില്‍ കുറവ്

പലിശ നിരക്കുകളില്‍ കുറവ്

കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ബാങ്കുകള്‍ കാല്‍ ശതമാനം വരെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ശതമാനം വരെയുമാണ് നിക്ഷേപ പലിശ കുറച്ചത്.

 

 

വായ്പാ നിരക്കും കുറച്ചു

വായ്പാ നിരക്കും കുറച്ചു

ആക്‌സിസ് ബാങ്ക് അടിസ്ഥാന വായ്പാ പലിശ നിരക്ക് 0.15-0.25 ശതമാനം വരെ താഴ്ത്തിയിട്ടുണ്ട്.Read Also: ബാങ്കില്‍ പണം കുമിയുന്നു; വായ്പാ പലിശ നിരക്കുകള്‍ വേഗം കുറയും, സാധാരണക്കാരന് നേട്ടം

 

 

ബാങ്കുകളില്‍ റെക്കോഡ് നിക്ഷേപം

ബാങ്കുകളില്‍ റെക്കോഡ് നിക്ഷേപം

റദ്ദാക്കപ്പെട്ട 500 രൂപ, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് കാരണം. ഈയിനത്തില്‍ ആറു ദിവസം കൊണ്ട് എസ്ബിഐയില്‍ 1.14 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടായി. എല്ലാ ബാങ്കുകളിലും കൂടി നാലു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇതിനകം എത്തിയത്.

14.2 കോടി രൂപ നോട്ടുകള്‍ അസാധു

14.2 കോടി രൂപ നോട്ടുകള്‍ അസാധു

രാജ്യത്തു പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 14.2 ലക്ഷം കോടിയുടെ നോട്ടുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ 30നകം ഇവ ബാങ്കില്‍ എത്തിക്കണം. ഇത്രയും വലിയ നിക്ഷേപം എത്തുന്നതിനനുസരിച്ചു വായ്പയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാകില്ല. അതാണു നിക്ഷേപവായ്പാ പലിശകള്‍ കുറയ്ക്കാന്‍ കാരണം. Read Also: പണം നഷ്ടപ്പെടുമെന്ന് ടെന്‍ഷന്‍ വേണ്ട! നോട്ടുകള്‍ കടലാസാവുമ്പോള്‍ എന്‍ആര്‍ഐകള്‍ ചെയ്യേണ്ടത്

 പലിശ ഇനിയും കുറഞ്ഞേക്കാം

പലിശ ഇനിയും കുറഞ്ഞേക്കാം

അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ അടുത്ത മാസം റിസര്‍വ് ബാങ്ക് തീരുമാനിക്കുന്ന പക്ഷം പലിശയില്‍ അര ശതമാനം മുതല്‍ മുക്കാല്‍ ശതമാനം വരെ കുറവ് വരുന്ന ആഴ്ചകളില്‍ ഉണ്ടാകും. Read Also: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു,പ്രവാസികള്‍ക്ക് നേട്ടം

English summary

Massive deposit bonanza for banks pulls down interest rates

The money flooding into banks as people rush to deposit Rs 500 and Rs 1,000 notes has resulted in such a massive bonanza that it's pulling rates down, bankers said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X