തൃശൂരില്‍ നിന്നും വീണ്ടുമൊരു ബാങ്ക്; വരുന്നു ഇസാഫിന്റെ ബാങ്ക്

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഇസാഫ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് ചെറുബാങ്ക് (എസ്എഫ്ബി) തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി. ബാങ്ക് 2017 ജനുവരി ആദ്യം ആരംഭിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഇസാഫ്.ഇസാഫ് മൈക്രോഫിനാന്‍സിന് 11 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.

 


താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് ഇസാഫിന്റെ സേവനമെത്തിക്കാന്‍ ആത്മവിശ്വാസം പകരുന്നതാണ് ഇതെന്ന് ലൈസന്‍സ് ലഭിച്ച ഇസാഫ് മൈക്രോഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ. പോള്‍ തോമസ് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങളുടേയും മാനവശേഷിയുടേയും വികസനത്തിനായി പുതിയ ബാങ്കിന് തുടക്കത്തില്‍ സാമ്പത്തിക ബാധ്യത കൂടുമെങ്കിലും കാലക്രമേണ ഫണ്ടിന്റെ ആവശ്യം കുറയുമെന്നും അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും പോള്‍ തോമസ് പറഞ്ഞു.

 
വരുന്നു ഇസാഫിന്റെ ബാങ്ക്

ഇസാഫ് മൈക്രോഫിനാന്‍സിന് 3,000 ജീവനക്കാരാണുള്ളത്. ഇത് 2017 മാര്‍ച്ചോടെ 3,500 ആക്കും. നഗര, അര്‍ധനഗര, ഗ്രാമീണ മേഖലകളില്‍ ബാങ്കിന്റെ സാന്നിധ്യമുണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലും ആദ്യം തുടങ്ങും.

മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇസാഫ് ലഭ്യമാക്കും. ഐടിയില്‍ മാത്രം കമ്പനി ഇതുവരെ 20 കോടിയോളം രൂപയുടെ നിക്ഷേപം നടത്തി.

<strong>നോട്ട് അസാധുവായപ്പോള്‍ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍ </strong>നോട്ട് അസാധുവായപ്പോള്‍ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍

English summary

RBI issues Small Finance Bank license to ESAF

T hrissur-based ESAF Microfinance has received the final approval from RBI to launch Small Finance Bank (SFB).
Story first published: Monday, November 21, 2016, 9:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X