ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ ഇളവ്

രാജ്യത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ 0.75 ശതമാനം ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ 0.75 ശതമാനം ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.വാര്‍ത്താവിതരണവകുപ്പ്‌ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇളവ്

ബിഎസ്എന്‍എല്‍ പോര്‍ട്ടല്‍ വഴിയോ ബിഎസ്എന്‍എല്‍ ആപ്പ് വഴിയോ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. ഡിസംബര്‍ 22ന് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.


രാജ്യത്തെ ഡിജിറ്റലിടപാടുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ രണ്ട് സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ലക്കി ഗ്രാഹക് യോജ്‌ന, ഡിജി ധന്‍ വ്യാപാരി യോജ്‌ന എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 340 കോടി രൂപയാണ് സര്‍ക്കാര്‍ ഈ സമ്മാനപദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.ചെറിയ രീതിയിലുള്ള ഡിജിറ്റലിടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷമാക്കിയാണ് ഈ സമ്മാനപദ്ധതികള്‍ ആരംഭിക്കുന്നത്. 50 രൂപ മുതല്‍ 3000 രൂപവരെയുള്ള ഇടപാടുകളാണ് ഇതിനായി പരിഗണിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കറണ്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.മുന്‍നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് എന്‍പിസിഐയുടെ പ്രമോട്ടര്‍മാര്‍.

English summary

BSNL customers to get 0.75% discount on e-payment of bills

Customers of state-run telecom firm BSNL will get 0.75 discount on online or electronic payment of their bills, telecom minister Manoj Sinha said as per the PTI report.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X