പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പകരം ആധാര്‍ മതി

ഇനിമുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനന തീയതി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് മതിയാവും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ബര്‍ത്ത്‌സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട. ഇനിമുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനന തീയതി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് മതിയാവും. അല്ലെങ്കില്‍ ജനനതീയതി തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖ ഹാജരാക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 1988ന് ശേഷം ജനിച്ച എല്ലാവര്‍ക്കും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് ലഭിക്കാത്ത ഒത്തിരിപ്പേരുണ്ട്. ഈ പ്രഖ്യാപനം വന്നതോടെ പാസ്‌പോര്‍ട്ട് കിട്ടാത്തവര്‍ക്ക് ആശ്വാസകരമാകും. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് അതുതന്നെ നല്‍കിയാല്‍ മതി.

പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റിന് പകരം സ്വീകരിക്കുന്ന രേഖകള്‍:-

ആധാര്‍ കാര്‍ഡ്

ആധാര്‍ കാര്‍ഡ്

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 12-അക്ക നമ്പരുള്ള സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് പാസ്‌പോര്‍ട്ടെടുക്കാന്‍ ജനനതീയതി തെളിയിക്കാന്‍ ഉപയോഗിക്കാം. ജനനതീയതിയുള്ള ഇ-ആധാറും ഇതിനായി സ്വീകരിക്കും.

 

 

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര നികുതി വകുപ്പ് നല്‍കുന്ന പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ജനന തീയതി തെളിയികികുന്ന രേഖയായി നല്‍കാം.

 

 

സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്

സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്

ജനന തീയതി കൊടുത്തിട്ടുള്ള സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തതുല്യമായ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പാസ്‌പോര്‍ട്ടിനായി ഹാജരാക്കാം.

 

 

ഇലക്ഷന്‍ ഐ ഡി

ഇലക്ഷന്‍ ഐ ഡി

ഇലക്ഷന്‍ കമ്മിഷന്‍ വിതരണം ചെയ്യുന്ന ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡും ഇനിമുതല്‍ ജനനതീയതി തെളിയിക്കാനായി ഉപയോഗിക്കാം.

 

 

ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ്

വാഹനമോടിക്കാന്‍ അറിയാവുന്നവര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ജനനതീയതി തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയായി നല്‍കാം.

തിരിച്ചറിയല്‍ രേഖയില്ലങ്കില്‍ ബാങ്ക് അക്കൗണ്ട് പൂട്ടുംതിരിച്ചറിയല്‍ രേഖയില്ലങ്കില്‍ ബാങ്ക് അക്കൗണ്ട് പൂട്ടും

 

 

 

 

English summary

Aadhaar Can Be Accepted As DOB Proof: Get Passport Easily

According to new passport application here is no need of birth certificate and Aadhar card can ben accepted as a proof of date of birth (DOB).
Story first published: Monday, December 26, 2016, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X