പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ സാധിക്കില്ല

പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ബാധകമല്ലെന്നും റിസര്‍വ്വ ബാങ്കിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളില്‍ പഴയ നോട്ട് നിക്ഷേപിക്കാനുള്ള അവസരം ഡിസംബര്‍ 30ന് അവസാനിച്ചെങ്കിലും, പഴയ നോട്ടുകള്‍ കൈവശമുളള പ്രവാസികള്‍ക്ക് അവ മാറ്റി വാങ്ങാന്‍ 2017 ജൂണ്‍ 30വരെ അവസരമുണ്ട്. റിസര്‍വ് ബാങ്കിന്റെ ഓഫീസുകള്‍ വഴി വരുന്ന പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവസരം ഒരുക്കുന്നത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ജനുവരി 1ന് ഒപ്പുവച്ചു.

 
പാകിസ്ഥാനിലെ പ്രവാസികള്‍ക്ക് പഴയനോട്ടുമാറാന്‍ പറ്റില്ല

എന്നാല്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ബാധകമല്ലെന്നും റിസര്‍വ്വ ബാങ്കിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

മറ്റ് പ്രവാസികള്‍ക്ക് പരമാവധി 25,000 രൂപ വരെയായിരിക്കും് മാറ്റിവാങ്ങാന്‍ അവസരം ലഭിക്കുന്നത്. രാജ്യത്തിനകത്ത് തന്നെ സ്ഥിരതാമസുള്ളവര്‍ നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്നെങ്കില്‍ അവര്‍ക്കും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കും.് ഇത്തരക്കാര്‍ക്കും 25,000 രൂപയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് മാര്‍ച്ച് 31 വരെ മാത്രമേ് പണം മാറ്റി വാങ്ങാന്‍ അവസരമുള്ളൂ. റിസര്‍വ് ബാങ്കില്‍ നല്‍കേണ്ട സത്യവാങ്മൂലം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി ഈ അവസരം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് 50,000 രൂപയോ മാറ്റി വാങ്ങാന്‍ ശ്രമിക്കുന്ന തുകയുടെ അഞ്ചിരട്ടിയോ ആയിരിക്കും പിഴ ശിക്ഷ നല്‍കുക.
മാര്‍ച്ച് 31നു ശേഷം പഴയ കറന്‍സി നോട്ടുകള്‍ പത്തെണ്ണത്തില്‍ കൂടുതല്‍ കൈവശം വച്ചാല്‍ പിഴശിക്ഷയുണ്ടാകും. ഗവേഷകര്‍ക്കും കറന്‍സി ശേഖരണം ഹോബിയാക്കിയവര്‍ക്കും25 എണ്ണം വരെ സൂക്ഷിക്കാം.

നവംബര്‍ എട്ടിന് നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രഖ്യാപനത്തില്‍ തന്നെ ഡിസംബര്‍ 30ന് ശേഷവും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പണം മാറ്റി വാങ്ങാനുള്ള പരിധി അവസാനിക്കുന്നതോടെ നോട്ടുകളിന്മേല്‍ റിസര്‍വ് ബാങ്കിനുള്ള ബാധ്യതയും സര്‍ക്കാറിന്റെ ഉറപ്പും അവസാനിക്കും.

നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

English summary

Indian citizens resident in Nepal, Bhutan, Pakistan and Bangladesh cannot exchange old notes

NRIs Can Exchange Defunct Notes Till June 30, Others Till March 31: RBI. But according to RBI, Indian citizens resident in Nepal, Bhutan, Pakistan and Bangladesh cannot avail this facility.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X