ഭിം ആപ്പിനു പിന്നാലെ കേരളാസര്‍ക്കാരും പുതിയ ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കാനൊരുങ്ങുന്നു

കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയതിനു പിന്നാലെ കേരള സര്‍ക്കാരും ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസര്‍ക്കാര്‍ ഭിം ആപ്പ് പുറത്തിറക്കിയതിനു പിന്നാലെ കേരള സര്‍ക്കാരും ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന വിധത്തില്‍ വിപുലമായ ആപ്പാണ് തയ്യാറാക്കുന്നത്. കേരള സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കും അനുബന്ധ സ്ഥാപനങ്ങളിലേയ്ക്കും അടക്കേണ്ട ബില്ലുകള്‍, നികുതി, ഫീസ് മുതലായവ ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സേവനങ്ങളും ആപ്പില്‍ ലഭിക്കും.

കേരളാസര്‍ക്കാരും പുതിയ ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കാനൊരുങ്ങു

കേരള ഐടി മിഷനാണ് ഡിജിറ്റല്‍ ഇടപാടിന് വേണ്ടിയുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അതത് സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്പ് രൂപകല്‍പന ചെയ്യുന്നത്. 

ഇ-വാലറ്റ് എന്ന നിലയിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

ആപ്ലിക്കേഷന് അനുയോജ്യമായ പേരും ലോഗോയും ടാഗ് ലൈനും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഇവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 15,000 രൂപ സമ്മാനമായി നല്‍കുമെന്ന് സംസ്ഥാന ഐടി മിഷന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്.

പണമിടപാടുകള്‍ ഇനി വിരലടയാളം കൊണ്ട് നടത്താം; 'ഭിം' ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കിപണമിടപാടുകള്‍ ഇനി വിരലടയാളം കൊണ്ട് നടത്താം; 'ഭിം' ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി

English summary

Kerala government is going to launch unified digital app

Kerala government is almost ready to launch the unified digital application for cashless transactions.
Story first published: Tuesday, January 3, 2017, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X