പാന്‍ കാര്‍ഡ് നിര്‍ബന്ധം: ഫെബ്രുവരി 28ന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്. നോട്ട് നിരോധനത്തില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള മറ്റ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.


എന്നാല്‍ പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതിവകുപ്പ് ബാങ്കുള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നവംബര്‍ ഒമ്പതിനുശേഷമുള്ള ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ ജനുവരി 15ന് മുമ്പ് നല്‍കാന്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കാലയളവില്‍ 2.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിച്ചിട്ടുള്ള സേവിങ്‌സ് അക്കൗണ്ടുകളിലെയും 12.5 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കപ്പെട്ട കറന്റ് അക്കൗണ്ടുകളിലെയും പൂര്‍ണ്ണ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 8ന് അസാധുവാക്കിയ 500, 1000 രൂപാകറന്‍സി നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി ബാങ്കുകളില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ബാങ്കിടപാടുകളുടെ സ്വഭാവം സൂക്ഷ്മമായി വിലയിരുത്തുന്നത്. എല്ലാ ബാങ്ക് അക്കൗണ്ടുകളും പാന്‍ നമ്പറുമായി ബന്ധപ്പെടുത്തണമെന്ന് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില ഉപഭോക്താക്കള്‍ അതു പാലിച്ചിരുന്നില്ല.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പകരം ആധാര്‍ മതിപാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; പകരം ആധാര്‍ മതി

English summary

Govt asks banks to obtain PANcard from all account holders

The Central govt has asked banks to obtain and link permanent account number (PAN) or Form 60 (where PAN is not available) in all existing bank accounts by February 28 this year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X