ജനുവരി 13 വരെ പെട്രോള്‍ പമ്പുകളില്‍ എ ടി എം കാര്‍ഡ് ഉപയോഗിക്കാം

പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തെതുടര്‍ന്നാണ് നടപടി.

ജനുവരി 13 വരെ പമ്പുകളില്‍ എ ടി എം കാര്‍ഡ് ഉപയോഗിക്കാം


രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ പമ്പ് ഉടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പണം ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കാന്‍ നേരത്തെ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍തല ഇടപെടലിലാണ് സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് ബാങ്കുകള്‍ അറിയിച്ചത്.
കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ജനുവരി 9 മുതല്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കുമെന്നാണ് ചില ബാങ്കുകള്‍ അറിയിച്ചിരുന്നതെന്ന് ഓള്‍ ഇന്ത്യാ പെട്രേളിയം ഡീലേര്‍ഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവ്പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവ്

English summary

Petrol pumps defer decision not to accept cards till Jan 13

Petrol pumps across the nation have postponed the decision to refuse accepting credit and debit cards. After threatening to stop accepting cards, the petrol pumps have now deferred the decision to January 13.
Story first published: Monday, January 9, 2017, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X